-->
ഗുജറാത്തിലെ മൊദാസയിൽ ആംബുലൻസിന് തീപിടിച്ച് പിഞ്ചുകുഞ്ഞടക്കം നാല് പേര്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും കൂടുതൽ ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോകവെയാണ് തീപിടിച്ചതെന്ന് ആരവല്ലി പോലീസ് സൂപ്രണ്ട് മനോഹർസിങ് ജഡേജ പറഞ്ഞു.
സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിനാണ് തീപിടിച്ചത്. മൊദാസ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പുലർച്ചെ 12:45 ഓടെയാണ് തീപിടുത്തമുണ്ടായത്
മരിച്ച നാല് പേരിൽ ഡോക്ടറും നഴ്‌സും നവജാത ശിശുവും ഉൾപ്പെടുന്നു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ടിന് ശേഷം മാത്രമേ വ്യക്തമാകൂ. കുഞ്ഞിന്റെ മുത്തശ്ശി ഉൾപ്പെടെയുള്ള കുടുംബം മഹിസാഗറിലെ ലുനാവാഡയിൽ നിന്ന് ചികിത്സയ്ക്കായി മൊദാസയിൽ എത്തിയതായിരുന്നു. . പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.