-->
തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെയും അമല അക്കിനേനിയുടെയും മകനും നടനുമായ അഖില്‍ അക്കിനേനി വിവാഹിതനായി. സൈനബ് റാവ്ജി ആണ് വധു. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുളള അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വച്ചാണ് വിവാഹം നടന്നത്.
കഴിഞ്ഞ നവംബറിലാണ്, സൈനബുമായി പ്രണയത്തിലാണെന്ന് മുപ്പതുകാരനായ അഖില്‍ അക്കിനേനി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്.സൈനബുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അഖില്‍ വ്യക്തമാക്കിയത്.