Friday, March 13, 2026 Last Updated 10 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 06 Jun 2025 05.18 PM

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ അവസാനിപ്പിക്കണം , പലസ്തീൻ ജനതയ്ക്ക് CPIM ഐക്യദാർഢ്യം അറിയിക്കുന്നു ; എംഎ ബേബി

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സൈന്യത്തെ രാഷ്ട്രീയലക്ഷ്യം വെച്ച് ബിജെപിയും പ്രധാനമന്ത്രി ഉപയോഗിക്കുന്നു​മെന്ന് എംഎബേബി പറഞ്ഞു
uploads/news/2025/06/784999/4.gif
photo - facebook

ന്യൂഡല്‍ഹി : മോദി സർക്കാർ ഇസ്രായേലിലേക്ക് ആയുധം നല്‍കുന്നത് നിര്‍ത്തണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് സിപിഐഎം ആവശ്യപ്പെടുമെന്ന് എം എ ബേബി പറഞ്ഞു. ഇസ്രയേലിന് നൽകി വരുന്ന ആയുധകയറ്റുമതി ഉൾപ്പെടെ നിർത്തിവയ്ക്കണം. മുഴുവന്‍ ബന്ധവും സൈനിക സഹായവും ഇന്ത്യ അവസാനിപ്പിക്കണം. പലസ്തീന്‍ ജനതയ്ക്ക് സിപിഐഎം കേന്ദ്ര കമ്മിറ്റി ഐക്യദാര്‍ഢ്യം അറിയുക്കുന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍ ന് ശേഷം സര്‍വകക്ഷി യോഗത്തില്‍ യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തില്ല. മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി പ്രത്യേകം കണ്ടു. ഇന്ത്യയുടെ പ്രധാനമന്ത്രി ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയായി മാറാന്‍ പാടില്ല. സംഘ അംഗങ്ങളെ തീരുമാനിക്കുന്നതില്‍ പാര്‍ട്ടികളോട് കൂടിയാലോചന നടത്തിയില്ല. ഓരോ പാര്‍ട്ടികളില്‍ പ്രശ്‌നങ്ങള്‍ സൃഷിക്കാനുള്ള ബോധപൂര്‍വമായ നീക്കം നടന്നുവെന്നും എം എ ബേബി ആരോപിച്ചു. പാര്‍ലമെന്റ്‌ന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കാത്തതിനെ അപലപിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സൈന്യത്തെ രാഷ്ട്രീയലക്ഷ്യം വെച്ച് ബിജെപിയും പ്രധാനമന്ത്രി ഉപയോഗിക്കുന്നു. ബീഹാറിലെയും ബംഗാളിലെയും മോദിയുടെ പ്രസംഗങ്ങള്‍ ഇതിനു തെളിവാണ്. ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ പിടികൂടിയിട്ടില്ല. ഭീകരവാദത്തിനെതിരെയും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെയും ജൂണില്‍ ഒരാഴ്ച നീണ്ട പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ഓപ്പറേഷന്‍ സിന്ദൂറിനെ പ്രധാനമന്ത്രി രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഭീകര വാദതെ നേരിടാന്‍ സൈനിക നടപടികള്‍ കൊണ്ട് മാത്രം സാധിക്കില്ല എന്ന് സിപിഐഎം അറിയിച്ചു.

തങ്ങളുടെ ആവശ്യം ഒരു പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആണ്. ഇന്ത്യ പാക് വെടിനിര്‍ത്തല്‍ ധാരണയില്‍ യുഎസ് പ്രസിഡന്റ് ആണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എങ്ങനെ വെടി നിര്‍ത്തലിലേക്ക് എത്തി എന്ന് മോദി വ്യക്തമാക്കണം. ഡോണള്‍ഡ് ട്രംപിന്റെയും അമേരിക്കയുടെയും ഇടപെടല്‍ എന്താണ്?. ഏതൊരു ഭീകരവാദത്തെയും ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ ആക്രമണമായി കാണുമെന്ന കേന്ദ്ര നിലപാട് തികച്ചും തെറ്റായ സമീപനം.ഏതേലും ഭീകരര്‍ വിചാരിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ വഴിമാറില്ല. ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയാല്‍ ഇന്ത്യയ്‌ക്കെതിരായ യുദ്ധപ്രഖ്യാപനം ആയി എങ്ങനെ വ്യാഖ്യാനിക്കും?. സാമ്പത്തിക സ്ഥിതിയുടെ യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ മനഃപൂര്‍വ്വം മറച്ചുവെക്കുകയാണ് എം എ ബേബി ആരോപിച്ചു.

Ads by Google
Ads by Google
TRENDING NOW