Friday, March 20, 2026 Last Updated 13 Min 0 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 05 Jun 2025 08.16 PM

സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

uploads/news/2025/06/784839/sivan-bindhu.jpg

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്കൂളുകള്‍ക്കും വെള്ളിയും (ജൂൺ 6) ശനിയും (ജൂൺ 7) സർക്കാർ അവധി പ്രഖ്യാപിച്ചു. നേരത്തേ, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്.

ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ഇതിനു പിറകെയാണ് സംസ്ഥാനത്തെ മുഴുവൻ സ്കുളുകൾക്കും അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും വ്യക്തമാക്കിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി വെള്ളിയാഴ്ചയിൽനിന്ന് ശനിയാഴ്ചയിലേക്ക് മാറ്റിയതിൽ മുസ്‍ലിം ലീഗും അധ്യാപക സംഘടനകളും പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രിയോടെ വെള്ളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

നേരത്തെ, സർക്കാർ കലണ്ടർ പ്രകാരം വെള്ളിയാഴ്ച അവധിയായിരുന്നു. ഇതിനിടെയാണ് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച പ്രവൃത്തി ദിവസമായും ശനിയാഴ്ച അവധിയായും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. പെരുന്നാൾ അവധി മാറ്റിയതിനെതിരെ പ്രതിപക്ഷ പാർട്ടികളും മതസംഘടനകളും വലിയവിമർശനമാണ് ഉയർത്തിയത്. സംസ്ഥാനത്ത് ഒരുവിഭാഗം നാളെ പെരുന്നാൾ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രണ്ടുദിവസം അവധി വേണമെന്നായിരുന്ന ആവശ്യം. പ്രതിഷേധം ശക്തമായതോടെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചക്ക് പുറമെ നാളെയും സർക്കാർ അവധി പ്രഖ്യാപിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW