-->
ബോളിവുഡിന്റെയും കായികപ്രേമികളുടെയും ഇഷ്ടതാരദമ്പതിമാരാണ് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് അനുഷ്ക വിരാടിനെ വിവാഹം ചെയ്ത് കുടുംബിനിയായി ഒതുങ്ങിയത്. മകള്‍ വാമിക ജനിക്കുന്നതിന് മുമ്പു വരെ അനുഷ്ക വളരെ സെലക്ടീവായി സിനിമകള്‍ ചെയ്തിരുന്നു. പിന്നീട് മകന്‍ അകായ് ജനിച്ച ശേഷം അനുഷ്കയെ സിനിമകളില്‍ കണ്ടിട്ടേയില്ല. ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിരാട് മത്സരത്തിനായി ഇങ്ങുമ്പോള്‍ എല്ലാ പ്രോത്സാഹനവും നല്‍കി അനുഷ്ക ഗാലറിയിലുണ്ടാകും.
ഇക്കഴിഞ്ഞ ദിവസം പതിനെട്ടു വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ കിരീടം ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ 18-ാം നമ്പര്‍ ജഴ്‌സിയില്‍ വിരാട് കോഹ്ലി നേടിയപ്പോള്‍ ആരാധകര്‍ക്കത് ആവേശമായിരുന്നു. അവിശ്വസനീയമായ ആ നിമിഷത്തില്‍ കോഹ്ലി കണ്ണീരണിഞ്ഞപ്പോള്‍ അത്രതന്നെ സന്തോഷത്തില്‍ ഗാലറിയിലിരുന്ന് അനുഷ്‌ക ശര്‍മയും ആ വിജയം ആഘോഷിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ പതിനെട്ടു വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കിരീടം അനുഷ്കയ്ക്ക് സമര്‍പ്പിക്കുകയാണ് വിരാട് കോഹ്ലി. ‘‘ഞാൻ 18 വർഷമായി കാണുന്നു, എനിക്കൊപ്പം അവളും 11 വർഷമായി കാണുന്നു. 2014 മുതൽ ഞങ്ങള്‍ അതേ നിമിഷങ്ങൾ അനുഭവിച്ചു, ചിന്നസ്വാമിയിൽ ഓരോ അടുത്ത വിജയവും ഞങ്ങളുടെ പിന്തുണക്കാരുടെ ഭ്രാന്തും ആഘോഷിച്ചു. ഞങ്ങൾ രണ്ടുപേരും ഒരുപോലെ ആശ്വാസത്തിലാണ്, അവളും ഒരു ബാംഗ്ലൂർ പെൺകുട്ടിയായതിനാൽ ഇത് അവൾക്ക് വളരെ പ്രത്യേകതയുള്ളതാണ്. എല്ലാ വഴികളിലൂടെയും ഒരുമിച്ച്...’’ എന്ന് കുറിച്ചാണ് നിറഞ്ഞ ചിരിയോടെ തന്റെ കൈ പിടിച്ചു നില്‍ക്കുന്ന അനുഷ്കയുടെ ചിത്രം കോഹ്ലി പങ്കിട്ടത്.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സിനെതിരായ അവസാന പന്ത് തന്റെ ടീം എറിഞ്ഞപ്പോള്‍ കണ്ണീരടക്കാനാവാതെ ഗ്രൗണ്ടില്‍ മുട്ടുകുത്തി കോഹ്ലി ചുംബിക്കുന്നത് എല്ലാ ക്യാമറകളും പകര്‍ത്തിയിരുന്നു. പിന്നാലെ ഗ്രൗണ്ടിലേക്ക് ഓടിയെത്തി അനുഷ്ക കോഹ്ലിയെ കെട്ടിപ്പിടിച്ചു. ഇതിന്റെ വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വെള്ള ഷര്‍ട്ടും ഡെനിം പാന്റ്‌സും ധരിച്ച അനുഷ്‌ക വിഐപി ലോഞ്ചില്‍ നിന്ന് ഇറങ്ങി ഗ്രൗണ്ടിലുള്ള കോഹ്ലിയുടെ അടുത്തേക്ക് ഓടിയെത്തുന്നതും കോലി ഗ്രൗണ്ടില്‍ നിന്ന് വിഐപി ലോഞ്ചിലേക്ക് ഓടിവന്ന് അനുഷ്‌കയെ കെട്ടിപ്പിടിച്ചതും, കോഹ്ലിയുടെ തലയില്‍ തലോടി ആശംസകള്‍ അറിയിച്ച അനുഷ്‌കയുടെ നെറ്റിയില്‍ ഒരു സ്‌നേഹ ചുംബനം വിരാട് നല്‍കിയതും എല്ലാ ക്യാമറകളും ഇമചിമ്മാതെ പകര്‍ത്തി. ഇതുപോലെയുള്ള ഭാര്യഭര്‍തൃ സ്‌നേഹം എല്ലാവരും കണ്ടെത്തിയിരുന്നെങ്കിലെന്ന ക്യാപ്ഷനോടെയാണ് ഒട്ടേറെപ്പേര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
അനുഷ്‌ക ശര്‍മയെ ചേര്‍ത്തുപിടിച്ച് ആഹ്ലാദം പ്രകടിപ്പിച്ച കോലി ഈ കപ്പ് തനിക്കെന്ന പോലെ അനുഷ്‌കയ്ക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് പറഞ്ഞു. അനുഷ്‌കയുടെ 11 വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് കിരീടമെന്നായിരുന്നു കോലിയുടെ പ്രതികരണം. ‘‘കഴിഞ്ഞ 11 വര്‍ഷമായി അനുഷ്‌ക കളി കാണാന്‍ എത്തും. പലപ്പോഴും ഞങ്ങള്‍ തോറ്റ് മടങ്ങുന്നത് കണ്ട് തിരിച്ചു പോകും. അവരുടെ ത്യാഗം, സമര്‍പ്പണം, എല്ലാ അവസ്ഥയിലും ഒപ്പം നില്‍ക്കുന്നത് ഇതൊന്നും പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല. പ്രത്യേകിച്ചും പ്രഫഷനല്‍ താരമാകുമ്ബോള്‍ നമ്മള്‍ കടന്നുപോകുന്ന മാനസികാവസ്ഥ അവര്‍ക്ക് നന്നായി മനസിലാക്കാനും കഴിയും. അനുഷ്‌ക അതിവൈകാരികമായ നിമിഷങ്ങളിലൂടെ പലപ്പോഴും കടന്നുപോയിട്ടുണ്ട്. എന്റെ പ്രകടനം, താഴ്ചകള്‍ എല്ലാം. അവളും ബെംഗളൂരുക്കാരി കൂടിയാണ്. കിരീടം അനുഷ്‌കയ്ക്കും അഭിമാന നിമിഷമാണ്...’’ കോഹ്ലി പറഞ്ഞു.
കിരീടം നേടിയതിന് പിന്നാലെ വികാരനിര്‍ഭരമായാണ് കോഹ്ലി പ്രതികരിച്ചത്. ‘‘ബെംഗളൂരുവിനായി ഞാന്‍ എന്റെ യൗവ്വനവും ഏറ്റവും മികച്ച സമയവും എല്ലാം നല്‍കി. ഓരോ സീസണിലും ജയിക്കാന്‍ പരിശ്രമിച്ചു. സാധ്യമായതെല്ലാം നല്‍കി. ഇത്ര വികാരഭരിതമാകും ഈ ദിനമെന്ന് കരുതിയിട്ടേയില്ല വാക്കുകള്‍ മുറിഞ്ഞ് കോലി പറഞ്ഞു. ദീര്‍ഘകാലം ബെംഗളൂരുവില്‍ ഒപ്പമുണ്ടായിരുന്ന എ.ബി. ഡിവില്ലിയേഴ്‌സിനെ ചേര്‍ത്തുപിടിക്കാനും കോലി മറന്നില്ല. എബിഡി ഈ ടീമിന് വേണ്ടി ചെയ്തത് വിലമതിക്കാനാവാത്തതാണ്. ഞങ്ങളുടേതെന്ന പോലെ ഇത് എ.ബി.ഡിയുടെയും കപ്പാണ്...’’ താരം പറഞ്ഞു.
ഈ പതിനെട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്ന് തവണ കോഹ്ലി ഐപിഎല്‍ ഫൈനല്‍ കളിച്ചുു. പക്ഷേ കാത്തിരുന്ന ആ നിമിഷമെത്തിയത് ഇപ്പോഴാണ്, തന്റെ 36-ാം വയസില്‍ അഹമ്മബാദില്‍. എന്നാല്‍ ഇരുപതുകാരന്റെ ആവേശത്തോടെയാണ് കോഹ്ലി തന്റെ വിജയം ആഘോഷിച്ചു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇതിഹാസ താരം വിരാട് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വൈകാരികമായ കുറിപ്പ് അനുഷ്കയും പങ്കിട്ടിരുന്നു.