Thursday, March 12, 2026 Last Updated 8 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 01.11 PM

ബുദ്ധിമുട്ടിയ്ക്കുന്ന വിയര്‍പ്പ്‌നാറ്റം ; ഈ ആയുര്‍വ്വേദ പ്രയോഗങ്ങള്‍ നിങ്ങളെ സഹായിച്ചേക്കാം

and

പലരേയും വളരെയധികം ബുദ്ധിമുട്ടിയ്ക്കുന്ന ഒരു കാര്യമാണ് വിയര്‍പ്പുനാറ്റം. ആളുകള്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ പോലും ഇത് കാരണമാകും. അമിത വിയര്‍പ്പ് കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. ഓഫിസിലോ യാത്രയിലോ എന്തിനു വീട്ടിലോ വെറുതെയിരിക്കുമ്പോള്‍ പോലും നന്നായി വിയര്‍ക്കുന്നവരുണ്ട്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്. വിയര്‍പ്പു നാറ്റം അകറ്റാന്‍ ചില ആയുര്‍വേദ പ്രയോഗങ്ങള്‍ ചെയ്യാവുന്നതാണ്.....

* ത്രിഫലാ ചൂര്‍ണം ചൂടുവെള്ളത്തില്‍ നിത്യേന കഴിക്കാം.

* രാമച്ചം ചേര്‍ത്തു തിളപ്പിച്ചാറിയ വെള്ളത്തില്‍ അല്‍പം നാരങ്ങാനീരും ചേര്‍ത്ത് കുളിക്കാന്‍ ഉപയോഗിക്കാം.

* പുനര്‍ന്നവാസവം, ശാരിബാസവം, ചന്ദനാസവം, കൈശോരഗുല്‍ഗുലുഗുളിക എന്നിവ വിദഗ്ധ നിര്‍ദേശത്തില്‍ ഉപയോഗിക്കാം.

* വാകപ്പൊടി വെള്ളത്തില്‍ കുഴച്ച് പേസ്റ്റാക്കി സോപ്പിനു പകരം ഉപയോഗിക്കാം.

* പരുത്തിത്തുണി ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കുക.

Ads by Google
Ads by Google
LATEST NEWS
TRENDING NOW