Friday, March 20, 2026 Last Updated 12 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 10.19 AM

പ്രാദേശിക ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു; സംഭവം ഉത്തരാഖണ്ഡിൽ

uttarakhand

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ചു കൊന്നതായി പൊലീസ്. രോഹിത് നേഗിയെന്നയാളാണ് കൊല്ലപ്പെട്ടത്. പൊലീസ് പറയുന്നതനുസരിച്ച്, തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷം മണ്ടുവാലയിലെ പീപ്പൽ ചൗക്കിലാണ് സംഭവം നടന്നത്. തന്റെ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രോഹിത് നേഗിക്ക് നേരെ ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ അസ്ഹർ ത്യാഗി വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

നേഗിയുടെ സുഹൃത്തുക്കൾ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ മുമ്പ് ബിജെപി യുവമോർച്ചയുടെ ഡിവിഷണൽ പ്രസിഡന്റായിരുന്നു. നേഗിയുടെ സുഹൃത്ത് അഭിഷേക് ബര്‍ട്ട്‌വാളിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം പൊലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തു. പ്രതിയെ പിടികൂടാനുള്ള തിരച്ചിലിലാണ് പൊലീസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW