-->
ഹിന്ദി സീരിയലുകളിലൂടെ കരിയര്‍ ആരംഭിച്ച താരമാണ് ഉർഫി ജാവേദ്. എന്നാല്‍ ഉര്‍ഫി ശ്രദ്ധിക്കപ്പെട്ടത് ബിഗ് ബോസ് ഒ.ടി.ടിയിലൂടെയാണ്. സ്പ്ലിറ്റ്‌സ്‌വില്ല എന്ന റിയാലിറ്റി ഷോയിലൂടെയും താരം ചര്‍ച്ചകളില്‍ നിറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഉര്‍ഫി വൈറലായത് തന്റെ ഫാഷന്‍ പരീക്ഷണത്തിലൂടെയാണ്. ഒരുപാട് ഫോളോവേഴ്‌സുള്ള താരം വിചിത്രമായ വസ്ത്രധാരണത്തിന്റെ പേരിൽ ഒരുപാട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഭക്ഷണ സാധനങ്ങള്‍ മുതല്‍ അനാവശ്യ, ആവശ്യ വസ്തുക്കള്‍ വരെ ഉര്‍ഫി തന്റെ വസ്ത്രങ്ങളാക്കി പരീക്ഷണം നടത്തിയിട്ടുണ്ട്. ആദ്യമൊക്കെ വിവാദങ്ങളില്‍ അകപെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഉര്‍ഫിയുടെ പുതിയ പരീക്ഷണങ്ങള്‍ സൈബര്‍ മീഡിയ കാത്തിരിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പുത്തൻ ഫാഷൻ പരീക്ഷണം പങ്കിടുകയാണ് ഉർഫി. സ്കര്‍ട്ടില്‍ ഫ്ലിപ്പ്കാർട്ട് എൻഡ് ഓഫ് സീസൺ സെയിലിന്റെ പ്രൊമോഷന്‍ ഉള്‍പ്പെടുത്തിയാണ് ഉര്‍ഫിയുടെ പുതിയ ഔട്ട്ഫിറ്റ്. മിക്കവാറും എല്ലാ ബ്രാന്‍ഡുകളുടെയും ഓഫറുകള്‍ ഉര്‍ഫിയുടെ വൈഡ് ഫ്ളയേര്‍ഡ് സ്കര്‍ട്ടിലുണ്ട്. തന്റേതായ വ്യക്തിമുദ്ര ചാലിച്ചാണ് ഉര്‍ഫി പ്രൊമോഷന്‍ ഔട്ട്ഫിറ്റ് തയ്യാറാക്കിയിരിക്കുന്നത്. പതിവു പോലെ താരത്തിന്റെ പുതിയ ഔട്ട്ഫിറ്റും ട്രെന്‍ഡിംഗാകുകയാണ്.