Saturday, March 14, 2026 Last Updated 23 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 02.37 PM

"ആദ്യമായി സ്കൂൾ ഓഫ് സിനിമയെ കണ്ടു, സംസാരിച്ചു..." കമൽഹസ്സനെ കണ്ട സന്തോഷം പങ്കിട്ട് മീര നന്ദൻ, ചിത്രങ്ങൾ പങ്കിട്ട് താരം

uploads/news/2025/06/784416/1000475109.jpg
Meera nandhan with kamal Hassan (Image Source: Instagram)

മിനി സ്ക്രീൻ ആങ്കറിങിലൂടെ കരിയർ ആരംഭിച്ച മീര നന്ദൻ പിന്നീട് ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ്. പിന്നീട് മലയാളത്തിലും തമിഴിലുമൊക്കെയായി മികച്ച കഥാപാത്രങ്ങൾ മീര ചെയ്തു. കരിയറിൽ തിളങ്ങി നിന്ന സമയത്താണ് സിനിമയിൽ നിന്നും ഇടവേളയെടുത്ത് മീര ദുബായിയില്‍ ആർ ജെ ആയത്.
ദുബായിയിൽ ആയിരുന്നപ്പോഴും മീര സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. വിവാഹ ശേഷവും എല്ലാ വിശേഷങ്ങളും മീര പങ്കിടാറുണ്ട്.
ഇപ്പോഴിതാ വീണ്ടും തന്റെ ഇഷ്‍ടമായ ആങ്കറിങ് ചെയ്യുന്നതിന്റെ സന്തോഷം പങ്കിടുകയാണ് മീര. തഗ് ലൈഫ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിമുഖം ചെയ്യുന്ന സന്തോഷമാണ് മീര പങ്കിട്ടത്. "എന്നെ ഇപ്പോൾ പിഞ്ച് ചെയ്യൂ... ഇന്ന് ആദ്യമായി 'സ്കൂൾ ഓഫ് സിനിമ'യെ കാണുകയും അവരുമായി സംവദിക്കുകയും ചെയ്തു... ദ് കമൽ ഹാസൻ..." എന്ന ക്യാപ്ഷൻ നൽകിയാണ് മീര ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW