Friday, March 13, 2026 Last Updated 6 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 01.16 PM

"ഞാനവനെ അവസാനമായി ആലിംഗനം ചെയ്തു; അവൻ നിശബ്ദമായി എനിക്ക് നേരെ വന്ന പണി ഏറ്റുവാങ്ങി..." തനിക്ക് വേണ്ടി 'പൊട്ടിത്തെറിച്ച' ആളെ പരിചയപ്പെടുത്തി സാഗർ സൂര്യ

സിനിമ റിലീസ് ചെയ്ത ശേഷം ഏറ്റവുമധികം കൈയടി വാങ്ങിയ വില്ലന്മാരാണ് പണി സിനിമയിലെ സാഗർ സൂര്യയും ജുനൈസും. ഇപ്പോഴിതാ തനിക്ക് വേണ്ടി ഒരുക്കിയ ഡമ്മിയെക്കുറിച്ച് പറയുകയാണ് സാഗർ സൂര്യ.
Sagar surya, pani movie, joju george
Sagar surya about his dummy in pani movie (Image Source: Instagram)

ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി പിന്നീട് സഹനടനായി തിളങ്ങി അതിനു ശേഷം നായകനായും പിന്നീട് സംവിധായകനായും തിളങ്ങിയ താരമാണ് ജോജു ജോർജ്. ജോജു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. സിനിമ റിലീസ് ചെയ്തപ്പോൾ ഏറെ പ്രശംസ നേടിയ രണ്ടുപേരാണ് ഇതിൽ വില്ലന്മാരായെത്തിയ ജുനൈസും സാഗർ സൂര്യയും.
ചിത്രത്തിന്റെ ക്ലൈമാക്സില്‍ നായകനായ ഗിരി ഈ രണ്ട് കഥാപാത്രങ്ങളേയും കെട്ടിത്തൂക്കി തോട്ട പൊട്ടിച്ച്‌ വകവരുത്തുന്നത് കാണിക്കുന്നുണ്ട്. ഡോണ്‍ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെയാണ് സാഗർ സൂര്യ അവതരിപ്പിച്ചത്.
ഇപ്പോഴിതാ തനിക്കുവേണ്ടി സിനിമയിൽ 'പൊട്ടിത്തെറിച്ച' ആളെ പരിചയപ്പെടുത്തിയിരിക്കുകയാണ് സാഗർ സൂര്യ. ഒറിജിനലിനെ വെല്ലുന്ന ഡമ്മിയാണ് ചിത്രത്തിനുവേണ്ടി അണിയറപ്രവർത്തകർ ഒരുക്കിയത്. തന്റെ അതേരൂപത്തിലുള്ള ഡമ്മിയെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളാണ് സാഗർ സൂര്യ പങ്കിട്ടത്. ഗിരിയേട്ടന്റെ പണി ശരിക്കും കിട്ടിയ ഡോണ്‍ സെബാസ്റ്റ്യൻ എന്നാണ് ഡമ്മിയെ സാഗർ പറഞ്ഞിരിക്കുന്നത്.
"നീയാരാ ഡോണാ? അതേന്നെ, ഇവൻ തന്നെയാണാ ഡോണ്‍, ഗിരിയേട്ടന്റെ 'പണി' ശരിക്കും കിട്ടിയ ഡോണ്‍ സെബാസ്റ്റ്യൻ. കൃതജ്ഞതയുടെ പുഞ്ചിരിയോടെ ഞാൻ അവനെ അവസാനമായി ആലിംഗനം ചെയ്തു. അവൻ നിശബ്ദമായി എനിക്ക് നേരെ വന്ന പണി ഏറ്റുവാങ്ങി. ഞാൻ പണിക്ക് ശേഷമുള്ള എന്റെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു മാസ്റ്റർപീസ് നല്‍കിയ ജോജു ചേട്ടനോട് എന്നും നന്ദിയും കടപ്പാടും..." സാഗർ സൂര്യ കുറിച്ചു.

കഴിഞ്ഞവർഷം തിയേറ്ററുകളിലെത്തിയ പണി വൻവിജയമായിരുന്നു. ആക്ഷൻ ത്രില്ലർ ഗണത്തില്‍പെടുന്ന ചിത്രത്തില്‍ നായകൻ ജോജുവും, നായിക അഭിനയയും ആയിരുന്നു. ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയവർക്കൊപ്പം അറുപതോളം പുതുമുഖതാരങ്ങളും ഇതിൽ അഭിനേതാക്കളായി. ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും, എ.ഡി. സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈയിടെ പ്രഖ്യാപിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW