Friday, March 20, 2026 Last Updated 13 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 12.37 PM

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു

in

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ് മറിഞ്ഞു. നഗരൂര്‍ ഊന്നല്‍കല്ലിലാണ് സംഭവം. വെള്ളല്ലൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിലെ സ്‌കൂള്‍ ബസാണ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്.

അപകടം നടക്കുമ്പോള്‍ 25 വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. മൂന്നു കുട്ടികള്‍ക്ക് കാര്യമായ പരിക്കുണ്ട്. ബാക്കി കുട്ടികളുടെ പരിക്ക് നിസ്സാരമാണെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 9.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. കുട്ടികളെ കൂടാതെ രണ്ട് ആയമാരും ബസില്‍ ഉണ്ടായിരുന്നു.

ചെളി നിറഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ തെന്നി വയലിലേക്ക് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ കുട്ടികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെപ്പറ്റി വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW