Sunday, March 15, 2026 Last Updated 38 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 02 Jun 2025 12.27 PM

ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജ് പത്രിക സമര്‍പ്പിച്ചു ; പി.വി. അന്‍വര്‍ ഉച്ചകഴിഞ്ഞ് പത്രിക നല്‍കും

uploads/news/2025/06/784234/m-swaraj.jpg

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജ് പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്കാഫീസില്‍ എത്തി തഹസീല്‍ദാര്‍ക്ക് പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11.40 ഓടെ വിവിധ സിപിഎം നേതാക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. നിലമ്പൂരില്‍ പി.വി. അന്‍വര്‍ രാജിവെച്ച സാഹചര്യത്തില്‍ മണ്ഡലം പിടിക്കുക എന്നതാണ് സ്വരാജിന് മുന്നിലുള്ള ലക്ഷ്യം.

യുഡിഎഫിന് വലിയ വോട്ടുശേഖരമുള്ള മണ്ഡലത്തില്‍ യുഡിഎഫുമായി അകന്നു നില്‍ക്കുന്ന വോട്ടുകള്‍ ശേഖരിക്കുക എന്നതാണ് സ്വരാജിന്റെ പ്രധാന ലക്ഷ്യം. പി.വി. അന്‍വര്‍ കൂടി മത്സരിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിന്റെ വോട്ട് വിഭജിച്ചു പോകുന്നതാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ഇന്ന് രാവിലെ നിലമ്പൂര്‍ താലൂക്കാഫീസില്‍ എത്തിയിരുന്നെങ്കിലും ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായ ഹരിനാരായണനും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എന്‍ ജയരാജും കഴിഞ്ഞ് മൂന്നാമനായിട്ടാണ് പത്രിക സമര്‍പ്പിച്ചത്.

ജനാധിപത്യത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന പതിവ് ഉണ്ടാക്കില്ല. എല്ലാവര്‍ക്കും മത്സരിക്കാനുള്ള അവകാശമുണ്ട്. അപ്പോഴാണ് ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുകയെന്നും പ്രതികരിച്ചു. കേരളത്തില്‍ എല്‍ഡിഎഫ് ഭരണം തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഏറെയാണ്. കേരളത്തിലെ നന്മകള്‍ കൂടിവരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങള്‍ കൂടിയിട്ടുണ്ടെന്നും അവര്‍ കേരളത്തിലെ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുമെന്നും പറഞ്ഞു. പത്രികാ സമര്‍പ്പണത്തിന് സ്വരാജിനൊപ്പം ഇടതുനേതാക്കളായ എ വിജയരാഘവനും സൈനബയും എത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ ഇടതുസ്ഥാനാര്‍ത്ഥി നിലമ്പൂര്‍ നഗരസഭയിലെ സ്ഥാനാര്‍ത്ഥി പര്യടനം തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് പത്രികാ സമര്‍പ്പണവും നടത്തിയത്.

സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ന് രാവിലെ എട്ടിന് നിലമ്പൂര്‍ കോവിലകത്തുമുറിയില്‍നിന്ന് വാഹന പര്യടനം ആരംഭിക്കുകയും ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നിന് തോണിപൊയിലില്‍നിന്നു പുനരാരംഭിക്കുന്ന പര്യടനം 3.30 മുതുകാട്, നാലിന് അയ്യാര്‍പൊയില്‍, 4.30 വല്ലമ്പുഴ, അഞ്ചിന് ഇയ്യംമട, പാലേങ്ങര 5.30, ആറിന് വളവ്, 6.30 മുമ്മുള്ളി, ഏഴിന് കരിമ്പുഴ, 7.30 മയ്യംന്താനി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി എട്ടിന് നെടുമുണ്ടക്കുന്ന് അവസാനിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW