-->
തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉപന്യാസ വിഭാഗത്തില്‍ എം. സ്വരാജിന്റെ പൂക്കളുടെ പുസ്തകം പുരസ്‌കാരത്തിനര്‍ഹമായി. ഉപന്യാസനത്തിനുള്ള സി .ബി. കുമാര്‍ അവാർഡിനാണ് സ്വരാജ് അർഹനായിരിക്കുന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായിരുന്നു തൃപ്പുണ്ണിത്തുറ മുൻ എം എൽ എ കൂടിയായ സ്വരാജ്. കഴിഞ്ഞ ദിവസം ഫലം പുറത്തുവന്ന നിലമ്പൂർ തെരഞ്ഞെടുപ്പിൽ സ്വരാജ് 11077 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.