Thursday, March 12, 2026 Last Updated 25 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 31 May 2025 02.04 PM

നരിവേട്ട കണ്ടെന്ന് സഹതാരം അമീന്‍ ;ഇഷ്ടമായെന്ന് പറഞ്ഞാല്‍ ആളെ വിട്ട് തല്ലിക്കുമെന്ന് ധ്യാൻ; ഉദ്ദേശിച്ചത് ആരെയെന്ന് മനസ്സിലായെന്ന് സോഷ്യല്‍ മീഡിയ

uploads/news/2025/05/783981/Untitled-4.jpg
Dhyan Sreenivasan trolls ameen comments on narivetta movie (Image Source: Instagram)

അഭിനേതാവും തിരക്കഥാകൃത്തും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസനെ ഇഷ്ടപ്പെടാത്ത മലയാള സിനിമാപ്രേക്ഷകര്‍ ചുരുക്കമാണ്. അഭിനയിച്ച സിനിമളേക്കാ​ളേറെ പ്രൊമോഷന്‍ അഭിമുഖങ്ങളിലൂടെ തരംഗമായി മാറിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ൻ ശ്രീനിവാസനെ നായകനാക്കി ഇരട്ട സംവിധായകരായ രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി കെ എന്നിവർ ചേർന്നൊരുക്കിയ ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന ചിത്രം മെയ് 23ന് തീയേറ്ററുകളില്‍ എത്തി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ഒരുക്കിയ ഈ ചിത്രം മികച്ച രീതിയില്‍ പ്രദർശനം തുടരുകയാണ്. ധ്യാനിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ അമീൻ അല്‍, നിഹാല്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡിറ്റക്ടീവ് ഉജ്ജ്വലൻ തിയേറ്ററില്‍ പോയി കണ്ടതിന് പിന്നാലെ താൻ ‘നരിവേട്ട’യും കണ്ടിരുന്നെന്ന് അമീൻ പറഞ്ഞപ്പോള്‍ ധ്യാൻ ശ്രീനിവാസൻ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
‘‘നരിവേട്ടയെ കുറിച്ച് നല്ലത് പറഞ്ഞാൽ ഇടി കിട്ടും ട്ടോ. ഞാനല്ല ഇടിക്കുക. വേറെ ആളെ വച്ച് ഇടിപ്പിക്കും...’’ എന്നാണ് ധ്യാൻ അമീനിനോട് പറഞ്ഞത്. തമാശ രൂപേണയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ ഉണ്ണി മുകുന്ദൻ തന്റെ മാനേജരെ മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ധ്യാനിന്റെ ട്രോള്‍ വന്നത് എന്നാണ് പല ആരാധകരും ഇതിന് താഴെ നല്‍കുന്ന കമന്റുകള്‍. ഇതിനകം നിരവധി സോഷ്യല്‍ മീഡിയ പേജുകള്‍ ധ്യാനിന്റെ മറുപടി ഏറ്റെടുത്തു കഴിഞ്ഞു.
സ്വന്തം ടീമിന്റെ സിനിമ കാണാതെ ‘നരിവേട്ട’ കണ്ടെന്ന് പറഞ്ഞാല്‍ ഇടി കിട്ടുമെന്ന് നടന്മാരായ സിജു വില്‍സണും റോണി ഡേവിഡും തമാശയായി പറയുന്നതും വീഡിയോയില്‍ കാണാം. നേരത്തെ ഉണ്ണി മുകുന്ദന്റെ മുൻ മാനേജർ വിപിൻ കുമാർ, തന്നെ നടൻ മർദിച്ചെന്ന് ആരോപിച്ച്‌ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ‘നരിവേട്ട’യെ പ്രശംസിച്ച്‌ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചതിനാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചത് എന്നായിരുന്നു വിപിന്റെ പരാതി.
കഴിഞ്ഞ വർഷത്തെ വിഷു ക്ലാഷിന് ധ്യാൻ ‘ആവേശം’ സിനിമയെ കുറിച്ച്‌ ഇത്തരത്തില്‍ തമാശരൂപത്തില്‍ നടത്തിയ പരാമർശവും വൈറലായി മാറിയിരുന്നു.

നവാഗതരായ ഇന്ദ്രനീല്‍ ജി.കെ, രാഹുല്‍ ജി, എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’. കോമഡിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രം പ്ലാച്ചിക്കാവ് എന്ന സാങ്കല്പിക ഗ്രാമത്തിലാണ് നടക്കുന്ന കഥയായിട്ടാണ് പറയുന്നത്. ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്ന സൈക്കോ കില്ലറുടെയും അയാളെ പിടികൂടാൻ ശ്രമിക്കുന്ന ഉജ്ജ്വലൻ എന്ന ഡിറ്റക്ടീവിന്റെയും കഥയാണ് ചിത്രം. ധ്യാൻ ശ്രീനിവാസന് പുറമെ കോട്ടയം നസീർ, സിജു വില്‍സണ്‍, റോണി ഡേവിഡ്, സീമ ജി നായർ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Ads by Google
Saturday 31 May 2025 02.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW