Monday, March 23, 2026 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 05.46 PM

നിമിഷ നേരം കൊണ്ട് വ്യോമ താവളങ്ങൾ തകർത്ത്, പാകിസ്താൻ ഭീകരവാദികളെ സുരക്ഷാസേന മുട്ടിൽ നിർത്തി; ഇതാണ് പുതിയ ഭാരതത്തിന്റെ കരുത്ത്’: പ്രധാനമന്ത്രി

primeminister

ഇന്ത്യയുടെ ആവനാഴിയിലെ ഒരു അമ്പ് മാത്രമായിരുന്നു ഓപ്പറേഷൻ സിന്ദൂരെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെട്ടു. അതിന് ശേഷം താൻ ബീഹാറിൽ എത്തി,തീവ്രവാദ ക്യാമ്പുകൾ നശിപ്പിക്കും എന്ന് രാജ്യത്തിന് വാഗ്ദാനം നൽകി.

തന്റെ വാഗ്ദാനം നിറവേറ്റിയ ശേഷമാണ് താൻ ഇന്ന് ബീഹാറിൽ എത്തിയത്. ഭീകരവാദികൾ സങ്കൽപ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ നൽകുമെന്നാണ് താൻ പറഞ്ഞിരുന്നത്. തീവ്രവാദത്തിനെതിരായ പോരാട്ടം അവസാനിക്കുന്നില്ല. നിമിഷം നേരം കൊണ്ട് പാകിസ്താന്റെ വ്യോമ താവളങ്ങൾ സേന തകർത്തു. പാകിസ്താൻ ഭീകരവാദികളെ സുരക്ഷാസേന മുട്ടിൽ നിർത്തി. ഇതാണ് പുതിയ ഭാരതത്തിന്റെ കരുത്ത്.

“പഹൽഗാമിലെ ക്രൂരമായ ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമാണ് ഞാൻ ബീഹാറിൽ എത്തിയത്. അവിടെ നമ്മുടെ നിരവധി സഹോദരിമാർക്ക് അവരുടെ ഭർത്താക്കന്മാർ നഷ്ടപ്പെട്ടു. കുറ്റവാളികൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ശിക്ഷ ലഭിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം പാലിച്ചതിന് ശേഷം ഇന്ന് ഞാൻ ബീഹാറിൽ തിരിച്ചെത്തി,” മോദി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW