Thursday, March 12, 2026 Last Updated 11 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 02.54 PM

പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ മുമ്പന്‍ ; ചക്കയുടെ ഗുണങ്ങള്‍ പറഞ്ഞാലും തീരില്ല

summer

ചക്ക മലയാളികളുടെ ഇഷ്ടവിഭവമാണ്. ചക്ക കൊണ്ട് പലതരം വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. ചക്കയുടെ ഗുണങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നതേയുള്ളൂ. നൂറിലധികം ഗുണങ്ങള്‍ ചക്കയ്ക്കുണ്ട്. അതിലൊന്നാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ചക്കയ്ക്ക് കഴിയും എന്നത്. ശരീരഭാരം കുറയ്ക്കാനും ചക്ക കൊണ്ട് സാധിക്കും. ചക്ക പല ഗുണങ്ങളും ശരീരത്തിന് നല്‍കുന്നുവെന്നാണ് ആരോഗ്യ വിദഗ്ദര്‍ തന്നെ പറയുന്നത്. പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ ഇവ ചക്കയില്‍ ധാരളമുണ്ട്. ചക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം.....

* പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു - വൈറ്റമിന്‍ ഡി, കരോട്ടിനോയ്ഡുകള്‍, സാപൊനിന്‍സ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ചക്കയിലുണ്ട്. ഇവ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുകയും വൈറല്‍ ബാക്ടീരിയല്‍ അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.

* രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു - ചക്കയില്‍ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് ശരീരത്തില്‍ അധികമായുള്ള പൊട്ടാസ്യത്തെ നീക്കാന്‍ സഹായിക്കുന്നു. അതുവഴി രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ചക്കയില്‍ പ്രധാനപ്പെട്ട ആന്റിഓക്‌സിഡന്റുകളായ വൈറ്റമിന്‍ സി, കരോട്ടിനോയ്ഡുകള്‍, ഫ്‌ലേവനോയ്ഡുകള്‍ ഇവയുണ്ട്. ഇവ ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് രക്തസമ്മര്‍ദം ഉയരാതെ നിയന്ത്രിക്കുന്നു.

* മനോനില മെച്ചപ്പെടുത്തുന്നു - ശാരീരികാരോഗ്യത്തിനു പുറമെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ചക്ക സഹായിക്കും. ചക്കയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് (അന്നജം) അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന് ഊര്‍ജമേകും. മാനസികനില മെച്ചപ്പെടുത്തും. ഒരു മികച്ച പ്രീവര്‍ക്കൗട്ട് ഫുഡ് കൂടിയാണ് ചക്ക. ഊര്‍ജവും ശക്തിയും ലഭിക്കാന്‍ ചക്ക സഹായിക്കും. ഈ വേനല്‍ക്കാലത്ത് കഴിക്കാവുന്ന ആരോഗ്യമേകുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ചക്ക.

* മലബന്ധം അകറ്റുന്നു - ചക്കയില്‍ ഭക്ഷ്യനാരുകള്‍ ധാരാളമുണ്ട്. ഇത് മലം മുറുകാതെ അയഞ്ഞതാക്കുന്നു. മലബന്ധം അകറ്റുന്നു. ചക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം ശാരീരിക പ്രവര്‍ത്തനങ്ങളും പതിവാക്കുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കും.

* വിളര്‍ച്ച തടയുന്നു - വൈറ്റമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ ഇരുമ്പിന്റെ ആഗിരണം വേഗത്തിലാക്കാന്‍ ചക്ക സഹായിക്കും. ഇത് വിളര്‍ച്ച തടയും. ചുവന്ന രക്തകോശങ്ങളിലടങ്ങിയ ഹീമോഗ്ലോബിന്റെ ഉല്‍പാദനത്തിന് ഇരുമ്പ് (Iron) ആവശ്യമാണ്. വിളര്‍ച്ച ഉള്ളവരില്‍ ഇത് കുറവായിരിക്കും. അതുകൊണ്ടു തന്നെ ചക്ക ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ച തടയാന്‍ സഹായിക്കും.

* പ്രമേഹരോഗികള്‍ക്ക് - ചക്കയില്‍ ഫൈബര്‍ ധാരാളമുണ്ട്. ഇത് ഭക്ഷണത്തില്‍ നിന്ന് അന്നജത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാതെ സാധാരണ നിലയിലാക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധവും പ്രമേഹവും തടയാന്‍ മികച്ച ഒരു ഭക്ഷണമാണ് ചക്ക. ചക്കയിലടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ഇന്‍സുലിന്റെ ഉല്‍പാദനം മെച്ചപ്പെടുത്തുകയും പ്രമേഹരോഗികളില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW