Friday, March 13, 2026 Last Updated 23 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 02.16 PM

വോട്ടിന് പണവുമായി വരുന്നവരോട് നോ പറയണം ; അതു നിങ്ങളെ കൊള്ളയടിച്ച പണമെന്ന് വിജയ്

uploads/news/2025/05/783825/vijhay.jpg

ചെന്നൈ: അടുത്ത തെരഞ്ഞെടുപ്പില്‍ പണവുമായി വരുന്നവരോട് പണം വാങ്ങരുതെന്നും അഴിമതിയുടെ കറ പുരളാത്തവര്‍ക്ക് മാത്രം തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും ആഹ്വാനം ചെയ്ത് തമിഴ്‌സൂപ്പര്‍താരം വിജയ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ്യുടെ തമിഴക വെട്രി കഴകം മത്സരിക്കാനിരിക്കെ അടുത്തിടെ നടന്ന ഒരു പരിപാടിയിലായിരുന്നു വിജയ് ഇക്കാര്യം പറഞ്ഞത്.

അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ട് പലരും ലോറിയില്‍ പണം കൊണ്ടുവരും അതുവാങ്ങരുതെന്നും അതെല്ലാം നിങ്ങളുടെ കയ്യില്‍ നിന്ന് കൊള്ളയടിച്ച പണമാണെന്നും ആ പണം ഒരിക്കലും വാങ്ങരുത് എന്നും വിജയ് പറഞ്ഞു. കുട്ടികളുടെ മനസില്‍ ജനാധിപത്യ ചിന്ത എപ്പോഴും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. ജനാധിപത്യം ഉണ്ടെങ്കിലേ സ്വാതന്ത്ര്യവും തുല്യതയും ഉണ്ടാകുകയുള്ളെന്നും പറഞ്ഞു.

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയില്‍ പെരിയാറിന്റെ പേരിനൊപ്പം ജാതി ചേര്‍ത്ത സംഭവം ചൂണ്ടികാണിച്ചു. ജാതി ചിന്തകളെ മാറ്റി നിര്‍ത്തണം എന്നും വിജയ് പറഞ്ഞു. പെരിയാറെ ജാതിവത്കരിക്കാന്‍ ശ്രമം നടക്കുകയാണെന്നും പ്രിലിമിനറി പരീക്ഷയില്‍ പെരിയാറിന്റെ പേരിനൊപ്പം ജാതി ചേര്‍ത്ത സംഭവം അതിന്റെ ഭാഗമാണെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണം എന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW