-->
ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലക്ഷ്‌കറെ തൊയ്ബ ഭീകരന്‍ പിടിയില്‍. ഇര്‍ഫാന്‍ ബാഷിര്‍ , യുസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച കാശ്മീര്‍ പോലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവറ പിടിയിലായത് .
ഭീകരരുടെ പക്കലില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട് . രണ്ട് എകെ-56 റൈഫിളുകള്‍ , വെടിയുണ്ടകള്‍ നിറച്ച നാല് മാഗസിനുകള്‍ , രണ്ട് ഹാന്‍ഡ് ഗ്രെനേഡുകള്‍ എന്നിവയും കണ്ടെടുത്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷോപ്പിയാന്‍ പോലീസ് അറിയിച്ചു.