Saturday, March 14, 2026 Last Updated 8 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 29 May 2025 09.19 AM

കഴിഞ്ഞ തവണ അന്‍വര്‍ ജയിച്ചത് ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫിനെ പാലം വലിച്ചത് കൊണ്ട് ; എം.വി. ഗോവിന്ദന്‍

uploads/news/2025/05/783637/MVG.gif

തിരുവനന്തപുരം: പി.വി. അന്‍വറും യുഡിഎഫ് നേതാക്കളും നടത്തിയ ഗൂഡാലോചനയുടെയും വഞ്ചനാപരമായ സമീപനത്തിന്റെയും ഫലമായാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. എം.വി. ഗോവിന്ദന്‍. എല്‍ഡിഎഫ് പിന്തുണയില്‍ 2016ലും 2021ലും നിലമ്പൂരില്‍നിന്ന് വിജയിച്ച അന്‍വറിന്റെ വഞ്ചനാപരമായ സമീപനത്തിന്റെ ഫലമാണ് ഈ ഉപതെരഞ്ഞെടുപ്പ് എന്നും രണ്ടുതവണ നിയമസഭയിലെത്തിച്ച എല്‍ഡിഎഫിനെ പിന്നില്‍നിന്ന് കുത്തുകയായിരുന്നു അന്‍വര്‍റെന്നും പറയുന്നു.

ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. നിലമ്പൂരിലെ പ്രബുദ്ധരായ ജനത ഇതിന് യുഡിഎഫിന് മറുപടി നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ വി.വി. പ്രകാശിന്റെ തോല്‍വി ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചതിനെ തുടര്‍ന്നാണെന്ന മകളുടെ ഫേസ്ബുക്ക് പോസ്റ്റും ലേഖനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി.വി. അന്‍വറിനെ ആര്യടാന ഷൗക്കത്ത് കഴിഞ്ഞതവണ സഹായിച്ചെന്നും പറഞ്ഞു. നിലമ്പൂരില്‍ മറ്റൊരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് എതിരേയുള്ള നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. നിലമ്പൂര്‍ യുിഡഎഫിന്റെ കോട്ടയല്ലെന്നും മൂന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

പി.വി. അന്‍വര്‍ യുഡിഎഫുമായി ഗൂഡാലോചന നടത്തിയതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പെന്നും ലേഖനത്തില്‍ പറയുന്നു. എല്‍ഡി എഫ് പിന്തുണയോടെ 2016ലും 2021ലും നിലമ്പൂരില്‍നിന്ന് വിജയിച്ച അന്‍വര്‍ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ യും വഞ്ചനാപരമായ സമീപനത്തിന്റെയും ഫലമായാണ് ഈ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 1965ല്‍ മഞ്ചേരി മണ്ഡലം വിഭജിച്ച് നിലമ്പൂര്‍ മണ്ഡലം രൂപംകൊണ്ടതുമുതലുള്ള തെരഞ്ഞെടുപ്പുകളില്‍ ഉപതെരഞ്ഞെടുപ്പടക്കം ഏഴുതവണ ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്.

മലപ്പുറത്തിന്റെ ചെഗുവേര എന്നറിയപ്പെടുന്ന സഖാവ് കുഞ്ഞാലി 1965ലും 1967ലും മണ്ഡലത്തില്‍നിന്ന് സിപിഐ എം സ്ഥാനാര്‍ഥിയായി വിജയി ിട്ടുണ്ട്. 1980ല്‍ എല്‍ഡിഎഫിന്റെ ഭാഗമായ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥിയായി ഹരിദാസന്‍ വിജയിച്ചു. പിന്നീട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ആര്യാടനും 1982ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്യാടനെ സിപിഐ എം സ്വതന്ത്രനായി മത്സരിച്ച ടി കെ ഹംസ പരാജയപ്പെടുത്തി. രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂര്‍ ജനത ആര്യാടനെയും കോണ്‍ഗ്രസിനെയും ഒരു പാഠം പഠിപ്പിച്ചു. സമാന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴും നിലമ്പൂരിലുള്ളത്. യുഡിഎഫിനൊപ്പം ചേര്‍ന്ന് അന്‍വര്‍ നടത്തിയ രാഷ്ട്രീയവഞ്ചനയ്ക്ക് നിലമ്പൂരിലെ പ്രബുദ്ധരായ ജനത വിധിയെഴുതുമെന്ന് എം.വി. ഗോവിന്ദന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

നിലവിലേതിന് സമാനമായ യുഡിഎഫിലെ സ്വരച്ചേര്‍ച്ചയില്ലായ്മയാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പി.വി. അന്‍വറിനെ വിജയിപ്പിച്ചതെന്നും
ആരാട്യന്‍ ഷൗക്കത്ത് പാലംവലിച്ചതിന്റെ ഫലമായിട്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോല്‍ക്കാന്‍ കാരണമായതെന്നും ആരോപിക്കുന്നു.
ഫലം വരുന്നതിന് രണ്ടുദിവസംമുമ്പ് ഹൃദയാഘാതം വന്ന് മരിക്കുകയും ചെയ്ത മുന്‍ ഡിസിസി പ്രസിഡന്റു കൂടിയായ വി വി പ്രകാശിന്റെ പക്ഷക്കാരും കുടുംബവും ഷൗക്കത്തിനെതിരെ തിരിയാന്‍ കാരണമായതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 'അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരന്റെ മനസ്സിലും എരിയുമെന്ന' പ്രകാശിന്റെ മകളുടെ സാമൂഹ്യമാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ ഒളിയമ്പായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW