Saturday, March 14, 2026 Last Updated 30 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 04.58 PM

പൂ പറിക്കാൻ പോകുന്ന കുരുന്നുകളായി മമ്മുക്കയുടെയും ലാലേട്ടന്റെയും ബാല്യം; ഇത്തവണ ഓണം എഐ കൊണ്ടുപോകുമെന്ന് രമേഷ് പിഷാരടി

സോഷ്യല്‍ മീഡിയയില്‍ ക്യാപ്ഷന്‍ കിംഗായി എന്നും പ്രേക്ഷക ഹൃദയം കീഴടക്കാറുള്ള രമേഷ് പിഷാരടി ഇപ്പോഴിതാ ഇത്തവണത്തെ ഓണം എഐ കണ്ടന്റുകള്‍ നിറയുന്ന ഓണമാണെന്ന് പറയുകയാണ്.
uploads/news/2025/05/783516/Untitled-6.jpg
Ramesh Pisharody (Image Source: Instagram)

മിമിക്രിതാരം, അഭിനേതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് രമേഷ് പിഷാരടി. മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരം പഞ്ചവര്‍ണ്ണതത്ത എന്ന സിനിമയിലൂടെ ആദ്യമായി സംവിധായക കുപ്പായവും അണിഞ്ഞു. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയും പിഷാരടി സംവിധാനം ചെയ്തു. കുഞ്ചാക്കോ ബോബന്‍, മഞ്ജുവാര്യര്‍ എന്നിങ്ങനെയുള്ളവരുമായി സിനിമയില്‍ വലിയൊരു സൗഹൃദവലയം ത​ന്നെയുണ്ട് താരത്തിന്.
സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് താരം. എല്ലാ വിശേഷങ്ങളും ചിത്രങ്ങളും പങ്കിടാറുള്ള താരത്തിന് ‘ക്യാപ്ഷന്‍ സിംഹം’ എന്നൊരു വിളിപ്പേരു നല്‍കിയിട്ടുണ്ട് സോഷ്യല്‍ മീഡിയ. താരത്തിന്റെ ക്യാപ്ഷനുകള്‍ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
ഇപ്പോഴിതാ ഇത്തവണത്തെ ഓണം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നിര്‍മിച്ച കണ്ടന്റുകള്‍ നിറയുന്നതാവും എന്ന് കുറിക്കുകയാണ് രമേഷ് പിഷാരടി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫുട്‌ബോള്‍ താരം റൊണാള്‍ഡോയും ഉള്‍പ്പെടെ പലരും ഇത്തവണത്തെ ഓണത്തിന് ആശംസനേരുമെന്ന് രമേഷ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വടംവലിക്കാനും പുലികളിക്കും അന്യഗ്രഹജീവികള്‍ പോലും വരും. പൂ പറിക്കാന്‍ പോകുന്ന കുരുന്നുകളായി മമ്മൂട്ടിയുടേയും ലാലേട്ടന്റേയും ബാല്യം നമ്മള്‍ കാണുമെന്നും രമേഷ് പിഷാരടി കുറിച്ചു.
‘‘എഐ കണ്ടന്റുകൾ നിറയുന്ന ആദ്യത്തെ ഓണം ആയിരിക്കും ഇത്തവണ...അമേരിക്കൻ പ്രസിഡന്റ് ട്രമ്പും ഫുട്ബോൾ താരം റൊണാൾഡോയും ഉൾപ്പടെ പലരും നമുക്ക് ആശംസകൾ നേരും...അന്യഗ്രഹ ജീവികൾ പോലും വടം വലിക്കും....പുലികളിക്കും... പൂ പറിക്കാൻ പോകുന്ന കുരുന്നുകളായി മമ്മുക്കയുടെയും ലാലേട്ടന്റെയും ബാല്യം നാം കാണും...കാഴ്ചകളുടെ ഒരാഴ്ച തന്നെ കടന്നു പോകും...ആ സമയം മുതൽ എ ഐ കാഴ്ചകൾക്ക് വില കൂടും... പിന്നെ ഇതിനും അപ്പുറമുള്ള ഓണം ആകുമ്പോഴേക്കും കാണുന്നതിലെ സത്യവും മിഥ്യയും തിരിച്ചറിയാൻ നമുക്ക് പറ്റാതെയാകും....അപ്പോൾ
സത്യത്തിനു സത്യമായും വില കൂടും...മരച്ചോട്ടിൽ ഇരുന്നപ്പോൾ ആണല്ലോ...ന്യൂട്ടനും...ബുദ്ധനും...’’ എന്ന ക്യാപ്ഷനൊപ്പം മരച്ചോട്ടിലിരുന്നുള്ള സെല്‍ഫിയും പങ്കിട്ടാണ് പിഷാരടിയുടെ പുത്തന്‍ പോസ്റ്റ്. പതിവു പോലെ താരത്തിന്റെ പോസ്റ്റ് ഏറ്റെടുക്കുകയാണ് ആരാധകര്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW