-->
ചെന്നൈ: ഡിസംബറില്‍ വന്‍ രാഷ്ട്രീയ വിവാദത്തിന് കാരണമായ ചെന്നൈ അണ്ണാ സര്‍വകലാശാലയില്‍ 19 കാരി ലൈംഗിക പീഡനത്തിന് വിധേയമായ കേസില്‍ പ്രതി ജ്ഞാനശേഖരന്‍ കുറ്റക്കാരനാണെന്ന് ചെന്നൈയിലെ വനിതാകോടതി. കോളേജിന് പുറത്ത് ബിരിയാണി വില്‍പ്പന നടത്തുന്നയാളണ് പ്രതി. അഞ്ച് മാസത്തെ വിചാരണയ്ക്ക് ശേഷമാണ് ജ്ഞാനശേഖരനെ കുറ്റക്കാരനായി മഹിളാ കോടതി കണ്ടെത്തിയത്.
ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, ഐ-ടി നിയമപ്രകാരമുള്ള മറ്റ് വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കോടതി ശിക്ഷ വിധിച്ചിട്ടില്ല. എല്ലാ കുറ്റങ്ങളിലും ശിക്ഷിക്കപ്പെട്ടതിനാല്‍ അദ്ദേഹത്തിന് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ജഡ്ജി രാജലക്ഷ്മി പറഞ്ഞു. എന്നാല്‍, പ്രായമായ അമ്മയെയും എട്ടുവയസ്സുള്ള മകളെയും താന്‍ നോക്കണമെന്ന് പ്രതി കുറഞ്ഞ ശിക്ഷയ്ക്കായി അപേക്ഷിച്ചു.
ഡിസംബറില്‍ നടന്ന സംഭവത്തില്‍ ജ്ഞാനശേഖരന്‍ ആദ്യം കൗമാരക്കാരിയുടെ സുഹൃത്തിനെ ആക്രമിക്കുകയും തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കാമ്പസില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഒരു സുഹുത്തുമായി ഇരിക്കുന്നതിനിടയിലാണ് ജ്ഞാനശേഖരന്‍ പെണ്‍കുട്ടിയെയും കൂട്ടുകാരനെയും പിടികൂടിയത്. ക്യാമ്പസില്‍ നിന്നും വലിച്ചിഴച്ച് വെളിയില്‍ കൊണ്ടുവന്ന് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
ഭാവിയില്‍ ബ്ലാക്ക്മെയില്‍ ചെയ്യാമെന്ന പ്രതീക്ഷയില്‍ അയാള്‍ ആ പ്രവൃത്തി ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ ഡിസംബര്‍ 23നാണ് ഇയാളെ അറസ്റ്റ് ചെയ്തു. കേസില്‍ 29 സാക്ഷികളുടെ മൊഴിയെടുക്കുകയും 100 പേജ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 100 പവന്‍ സ്വര്‍ണവും ഒരു ആഡംബര എസ്യുവിയും ഇയാളുടെ കൈവശം പിടിച്ചെടുത്തതോടെ നിരവധി മോഷണക്കേസുകളിലെ പ്രതിയുടെ പങ്കും അന്വേഷണത്തില്‍ തെളിഞ്ഞു. ചെന്നൈയില്‍ നിരവധി വീടുകളില്‍ മോഷണം നടത്തുകയും ചെയ്തിരുന്നു.