Friday, March 13, 2026 Last Updated 5 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 09.07 AM

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു ; വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

uploads/news/2025/05/783451/rain-trissur.gif

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടായി. വിവിധ ഇടങ്ങളിലായി ഇന്നലെ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്.

കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. വയനാട് ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റെസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.

വയനാട്ടില്‍ ഇടവിട്ടുള്ള മഴ തുടരുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ നേരിയ ശമനമുണ്ട്. 10 ക്യാമ്പുകളിലായി 314 പേരെയാണ് ജില്ലയില്‍ മാറ്റി താമസിപ്പിച്ചിരിക്കുന്നത് കല്ലൂരില്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്. കാറ്റിലും മഴയിലും വാളാട് വലിയകൊല്ലിയില്‍ കൃഷിനാശമുണ്ടായി. അഷറഫ് എന്നയാളുടെ വാഴകള്‍ വ്യാപകമായി നശിച്ചു. എടഗുനിയില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

ആലപ്പുഴ കൈനകരിയില്‍ ആറായിരം ഏക്കറോളം വരുന്ന കൈനകരി ആറുപങ്ക് പാടശേഖരത്തില്‍ മട വീഴ്ച. നെല്ല് സംഭരണം ഇന്നലെ പൂര്‍ത്തിയായ പാടശേഖരമാണിത്. രണ്ടാം കൃഷിയുടെ ഒരുക്കത്തിന് ഇടയിലാണ് ഇന്നലെ മടവീണത്. ഇതോടെ സമീപത്തെ ചെറുകാലി കായല്‍ പാടശേഖരത്തിലും വെള്ളം കയറും. പുറംബണ്ടില്‍ താമസിക്കുന്ന നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറുമെന്നും ആശങ്കയുയരുന്നു.

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് നാലു ദിവസം കൂടി അതിതീവ്ര മഴ തുടരാന്‍ സാധ്യത. ഇതേത്തുടര്‍ന്ന് വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തുടര്‍ച്ചയായി മഴ ലഭിക്കുന്ന മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

റെഡ് അലെര്‍ട്ട്

* ഇന്ന്: കോഴിക്കോട്, വയനാട്
* നാളെ: പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്
* 30-ന്: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്

ഓറഞ്ച് അലെര്‍ട്ട്

* ഇന്ന്: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്.
* നാളെ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
* 30 ന്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
* 31-ന്: കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

യെല്ലോ അലെര്‍ട്ട്

* ഇന്ന്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
* 31-ന് : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW