Sunday, March 15, 2026 Last Updated 40 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 09.18 PM

ഡെനിം ജീൻസും ബ്ലാക്ക് ടീഷർട്ടും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിൽ തേജാലക്ഷ്മി ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

uploads/news/2025/05/783136/1000469066.jpg
Teja Lakshmi (Image Source: Instagram)

ഏതൊരു കഥാപാത്രവും തന്മയത്വത്തോടെ അവതരിപ്പിച്ചു കൈയടി നേടുന്ന ഉർവ്വശിയും ബഹുമുഖ പ്രതിഭയായി നിറഞ്ഞു നിൽക്കുന്ന മനോജ്‌ കെ ജയനും നാല് പതിറ്റാണ്ടോളമായി വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ്.
പ്രണയിച്ചു വിവാഹം ചെയ്ത രണ്ടാളും ഒരു മകൾ ജനിച്ച് കുറച്ചു നാളുകൾക്കു ശേഷം വിവാഹമോചിതരായി. കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മി അഭിനയത്തിൽ എത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരപുത്രിയാണ്.
ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് കുഞ്ഞാറ്റ. ബ്ലൂ ഡെനിം ജീൻസും ബ്ലാക്ക് ടീഷർട്ടും ധരിച്ചു കാഷ്വൽ ലുക്കിലുള്ള ചിത്രത്തിലും അതിസുന്ദരിയായി തിളങ്ങുകയാണ് താരം. മോഡേൺ സ്റ്റൈലിഷ് ഗ്ലാമർ ലുക്കിലുള്ള താരപുത്രിയുടെ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ.

2011 ല്‍ മനോജ് ആശയെ പുനർവിവാഹം ചെയ്തു, ഉർവശിയും രണ്ടാമത് വിവാഹിതയായി. എങ്കിലും രണ്ടു പേരും മകൾക്ക് വേണ്ടി എന്നും എപ്പോഴും കൂടെയുണ്ട്. അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള ചിത്രങ്ങളും കുഞ്ഞാറ്റ പങ്കിടാറുണ്ട്.

Ads by Google
Monday 26 May 2025 09.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW