Sunday, March 15, 2026 Last Updated 45 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 01.19 PM

‘‘ഫഹദ് ഒരു അസാമാന്യ നടനാണ്; ഫഹദിനൊപ്പം അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്...’’ ഇഷ്ടം തുറന്നു പറഞ്ഞ് ആലിയ ഭട്ട്

കേരളവും തെന്നിന്ത്യയും കടന്ന് ബോളിവുഡിലും എത്തി നില്‍ക്കുകയാണ് ഫഹദിന്റെ അഭിനയമികവ്. ഇപ്പോഴിതാ ഫഹദിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം തുറന്നു പറയുകയാണ് ആലിയ ഭട്ട്.
Fahad Faasil, Alia Bhatt
Alia Bhatt shares her desire to act with Fahad Faasil (Image Source: X)

മലയാളസിനിമാപ്രേക്ഷകര്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ മുഴുവന്‍ അംഗീകരിച്ച താരമാണ് ഫഹദ് ഫാസില്‍. ആദ്യ സിനിമയിലെ അഭിനയത്തില്‍ ഒരുപാട് പഴികളും പരിഹാസങ്ങളും കേട്ട ഫഹദ് പക്ഷേ തന്റെ തിരിച്ചു വരവിലൂടെ അതു മുഴുവന്‍ കൈയടികളാക്കി മാറ്റി. ഫഹദെന്ന അഭിനയപ്രതിഭയുടെ പവര്‍ഫുള്‍ ഷോ ആയിരുന്നു പ്രേക്ഷകര്‍ പിന്നീട് കണ്ടത്.
സംഭാഷണങ്ങളിലില്ലാത്ത രംഗങ്ങളില്‍ തന്റെ കണ്ണുകളിലൂടെ പോലും അഭിനയിക്കുന്ന ഫഹദിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെടുകയായിരുന്നു പ്രേക്ഷകര്‍. കേരളത്തില്‍ നിന്ന് തുടങ്ങിയ ഫഹദിന്റെ അഭിനയ​‍യാത്ര ഇന്ന് ദേശവും ഭാഷയും കടന്ന് സഞ്ചരിക്കുകയാണ്. വേള്‍ഡ് വൈഡ് ഫാൻസിനെയാണ് ഫഹദ് തന്റെ പ്രകടനം കൊണ്ട് ഉണ്ടാക്കിയെടുത്തത്.
ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ ആരാധികയാണ് താനെന്നും നടനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും പറയുകയാണ് ബോളിവുഡിലെ സൂപ്പർ നായിക ആലിയ ഭട്ട്.
‘‘ഫഹദ് ഫാസിലിന്റെ അഭിനയം എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം അസാധ്യ നടനാണ്. ആവേശം സിനിമ എന്റെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ്. ഫഹദിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്...’’ ആലിയ ഭട്ട് പറഞ്ഞു. കാൻ ചലച്ചിത്ര മേളയോട് അനുബന്ധിച്ച്‌ ബ്രൂട്ടിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഇത് പറഞ്ഞത്.
ഫഹദിനോടുള്ള തന്റെ ആരാധന നേരത്തെയും ആലിയ പറഞ്ഞിട്ടുണ്ട്. ആലിയ മാത്രമല്ല രാജ് കുമാര്‍ റാവു അടക്കമുള്ള പല ബോളിവുഡ് താരങ്ങളും ഫഹദിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ച്‌ തുറന്നു പറഞ്ഞിട്ടുണ്ട്.

ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റം വെെകാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകൻ ഇംതിയാസ് അലിയുടെ ദി ഇഡിയറ്റ് ഓഫ് ഇസ്താംബൂള്‍ എന്ന സിനിമയില്‍ ഫഹദ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നേരത്തെ തമിഴിലും തെലുങ്കിലും ഫഹദ് മികച്ച വേഷങ്ങളിലെത്തിയിരുന്നു. മാമന്നനിലെ നെഗറ്റീവ് വേഷം തമിഴില്‍ ഫഹദിന് ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. പുഷ്പയിലാണ് തെലുങ്കില്‍ ഫഹദ് പ്രധാന വേഷത്തിലെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW