Friday, March 13, 2026 Last Updated 36 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 08.25 AM

കൊല്ലം തീരത്ത് കണ്ടെയ്‌നറുകള്‍ വന്നടിയുന്നു ; ആശങ്കവേണ്ടെന്ന് അധികൃതര്‍, കര്‍ശന സുരക്ഷാനിര്‍ദേശം

uploads/news/2025/05/783050/container.jpg

കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പെട്ട കപ്പലിലെ കണ്ടെയ്‌നറുകള്‍ കൊല്ലം ചെറിയഴീക്കല്‍, വലിയഴീക്കല്‍ ഭാഗത്ത് തീരത്തടിയുന്നു. ആലപ്പുഴ കൊല്ലം പ്രദേശങ്ങളിലെ തീരപ്രദേശങ്ങളില്‍ ഏഴിലധികം കണ്ടെയ്‌നറുകളാണ് കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളില്‍ വന്നടിഞ്ഞിരിക്കുന്നത്. ചെറിയഴീക്കല്‍, വലിയഴീക്കല്‍, ശക്തികുളങ്ങര, ചവറ എന്നിവിടങ്ങളിലെല്ലാം കണ്ടെയ്‌നറുകള്‍ വന്നടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഒമ്പത് കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞതായിട്ടാണ് ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്ന വിവരം.

കര്‍ശനമായ സുരക്ഷാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇരുന്നൂറി​േ​ല കണ്ടെയനറുകളാണ് കടലില്‍ വീണത്. 12 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡാണ് ഉള്ളതെന്നാണ് വിവരം. അതുകൊണ്ടു തന്നെ ഭീതിദമായ സാഹചര്യം ഇല്ലെങ്കിലും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. കണ്ടെയ്‌നറില്‍ തൊടരുതെന്നും 200 മീറ്റര്‍ മാറി നില്‍ക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്‌നറുകള്‍ കണ്ടാല്‍ 112 ല്‍ വിളിച്ചു വിവരം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായും നിര്‍ദേശം പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോടും കണ്ടെയ്‌നര്‍ കാണാന്‍ വരുന്ന ജനങ്ങളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തുകയാണ്. ശക്തികുളങ്ങരയില്‍ 10 കണ്ടെയ്‌നറുകളാണ് തീരത്തേക്ക് അടിഞ്ഞുകൊണ്ടിരിക്കുന്നത്. പുറങ്കടലില്‍ വെള്ള കണ്ടെയ്‌നറുകളും ചുവപ്പ് കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുന്നതായി മത്സ്യബന്ധന തൊഴിലാളികളും വിവരം നല്‍കിയിട്ടുണ്ട്്

വീണിരിക്കുന്ന 73 എണ്ണം കാലി കണ്ടെയ്‌നറുകളാണ്. വലിയഴീക്കലില്‍ വന്നടിഞ്ഞിരിക്കുന്ന കണ്ടെയ്‌നറുകളില്‍ ചിലത് തീരത്തേക്ക് ഒഴുകിയെത്തി കടല്‍ഭിത്തിയില്‍ തട്ടി തകര്‍ന്നിട്ടുണ്ട്. ഇവയില്‍ രാസവസ്തുക്കളല്ല എന്നാണ് വിവരം. അതേസമയം എന്താണെന്ന കാര്യം പരിശോധന നടത്തി വരികയാണ്. തിരശക്തമായതിനാല്‍ ഒഴുകി നടക്കുകയാണ്. തകര്‍ന്ന കണ്ടെയ്‌നറുകളില്‍ നിന്നുള്ള വസ്തുക്കള്‍ കടലിലേക്ക് പരക്കുന്ന നിലയിലാണ്. ചവറയിലും ശക്തിക്കുളങ്ങരയിലുമായി മൂന്ന് വീതം കണ്ടെയ്‌നറുകളാണ് വന്നടിഞ്ഞിരിക്കുന്നത്. ഒരു കണ്ടെയ്‌നര്‍ തുറന്നിട്ടുണ്ടെങ്കിലും മറ്റുള്ളവയെല്ലാം പൂര്‍ണ്ണമായും സീല്‍ ചെയ്ത നിലയിലാണ്. കാറ്റിലും തിരമാലയിലും പെട്ട് ഇവ തെക്ക് ഭാഗത്തേക്കാണ് ഒഴുകുന്നത്.

അപകടം നടന്നത് തോട്ടപ്പള്ളി പടിഞ്ഞാറ് ഭാഗത്താണെങ്കിലും തെക്കോട്ടേയ്ക്കായിരുന്നു കാറ്റ്. കനത്തമഴ മുലം കടല്‍ പ്രക്ഷുബ്ദധമായ നിലയിലാണ്. വലിയ തിരമാലയും ഉണ്ടാകുന്നുണ്ട്. ചെറിയഴീക്കല്‍, വലിയഴീക്കല്‍ പ്രദേശത്ത് ശക്തമായ തിരമാലയാണ്. ഇത് മൂലം കണ്ടെയ്‌നറുകള്‍ തെക്കുഭാഗ ത്തേക്കാണ് ഒഴുകിയെത്തുന്നത്. എംഎസ്സി എല്‍സാ 3 എന്ന കപ്പല്‍ കഴിഞ്ഞദിവസമാണ് കൊച്ചിയില്‍ അപകടത്തില്‍പെട്ടത്. അതേസമയം ആശങ്കവേണ്ടെന്നും കണ്ടെയ്‌നറുകള്‍ ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തുമെന്നും വിദഗ്ദ്ധര്‍ പരിശോധന നടത്തുമെന്നുമാണ് വിവരം.

കടലില്‍ പടര്‍ന്നിരിക്കുന്ന എണ്ണപ്പാട പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. ഇരുനൂറിലേറെ കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായിട്ടാണ് റിപ്പോര്‍ട്ട്. മണ്‍സൂണ്‍ കാറ്റിന്റെ ദിശ അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലേക്കാണ് കണ്ടെയ്‌നറുകള്‍ വന്നടിയാന്‍ സാധ്യതയെന്നാണ് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയത്. മഞ്ഞനിറമോ പതയോ ഒക്കെ കാണുന്ന അവസ്ഥയുണ്ടെങ്കില്‍ അത് ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാനും അതിനടുത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW