Saturday, March 14, 2026 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 10.41 AM

ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ പാര്‍ക്കിംഗ് നഷ്ടപ്പെട്ടു: അനുഭവം പങ്കുവച്ച് ഗൂഗിള്‍ ടെക്കി

techie, experience, parking, hindi

ആളുകള്‍ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ തനിക്ക് പാര്‍ക്കിംഗ് അവസരം നഷ്ടപ്പെട്ടു എന്ന സോഷ്യല്‍ മീഡിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍ ടെക്കി. ബംഗളൂരു ആസ്ഥാനമായുള്ള വ്യക്തിയാണ് തനിക്കുണ്ടായ അനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കഴിഞ്ഞദിവസം വണ്ടി പാര്‍ക്ക് ചെയ്യുന്നതിനായി ഒരു വ്യക്തിയോട് ഹിന്ദിയില്‍ വാഹനം അല്പം മാറ്റാമോ എന്ന് ചോദിച്ചുവെന്നും എന്നാല്‍ അദ്ദേഹത്തിന് അത് മനസ്സിലാകാത്തതിനാല്‍ തന്നോട് പ്രതികരിക്കാതിരിക്കുകയും അതുമൂലം തനിക്ക് പാര്‍ക്കിംഗ് അവസരം നഷ്ടപ്പെടുകയും ചെയ്തു എന്നുമാണ് ടെക്കിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇന്ത്യയില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമായ ഭാഷ ഇംഗ്ലീഷ് ആണെന്നും അതിനാല്‍ ഇംഗ്ലീഷ് നിര്‍ബന്ധിത ഭാഷയാക്കണം എന്നും ഇദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

അര്‍പിത് ഭയാനി എന്ന ബംഗളൂരു ടെക്കിയുടെ ലിങ്ക്ഡ്ഇനിലെ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്; 'ഇന്ന്, ഹിന്ദിയില്‍ വാഹനം അല്പം മാറ്റാന്‍ ആവശ്യപ്പെട്ടതിനാല്‍ എനിക്ക് പാര്‍ക്കിംഗ് അവസരം നഷ്ടമായി. സംഭവിച്ചതില്‍ എനിക്ക് കുഴപ്പമില്ല, പക്ഷേ ഒരു കാര്യമുണ്ട് സുഹൃത്തുക്കളേ, മഹാരാഷ്ട്രയിലായാലും കര്‍ണാടകയിലായാലും മറ്റേതെങ്കിലും സംസ്ഥാനത്തിലായാലും ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന എല്ലാവരോടും, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ കുട്ടികളെ പ്രാദേശിക ഭാഷയില്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലാണോ ചേര്‍ക്കുന്നത്, അതോ അവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണോ പഠിക്കുന്നത്? നമ്മള്‍ എല്ലായിടത്തും ഇംഗ്ലീഷിനാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അപ്പോള്‍ എന്തുകൊണ്ട് ഇംഗ്ലീഷ് ഒരു നിര്‍ബന്ധിത ഭാഷയാക്കിക്കൂടാ? ഒരു പരിധിവരെ എല്ലാവര്‍ക്കും അറിയാവുന്ന ഭാഷയാകുമ്പോള്‍ അത് നമ്മുടെ ജീവിതത്തെ ലളിതമാക്കും.'

മാതൃഭാഷയേക്കാള്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ യുവതലമുറയ്ക്ക് കൂടുതല്‍ സൗകര്യമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നമുക്ക് ചുറ്റുമുള്ള പലരും ഇതിനോടകം തന്നെ ഇംഗ്ലീഷില്‍ ചിന്തിക്കാന്‍ പോലും ആരംഭിച്ചു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് വൈറല്‍ ആയതോടെ ഒരാള്‍ കമന്റ് സെക്ഷനില്‍ പിന്നെ നിങ്ങള്‍ എന്തുകൊണ്ട് ഇംഗ്ലീഷില്‍ ആ വ്യക്തിയോട് സംസാരിച്ചില്ല എന്ന് ചോദ്യമുയര്‍ത്തി. അതിന് അര്‍പിത് ഭയാനി നല്‍കിയ മറുപടി താന്‍ ഇംഗ്ലീഷില്‍ ചോദിച്ചുവെന്നും പക്ഷേ താന്‍ ഹിന്ദിയില്‍ സംസാരിച്ച ആ നിമിഷം തന്നെ ആ വ്യക്തിക്ക് തന്നോട് സംസാരിക്കാന്‍ ഉള്ള താല്പര്യം ഇല്ലാതായെന്നു മനസ്സിലായതിനാല്‍ പിന്നീട് വിഷയം കൂടുതല്‍ മോശമാക്കാതെ താന്‍ 15 മീറ്റര്‍ മാറ്റി വാഹനം പാര്‍ക്ക് ചെയ്ത് പ്രശ്‌നം അവസാനിപ്പിച്ചെന്നും ആയിരുന്നു. ഏതായാലും ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഭാഷയുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW