Friday, March 13, 2026 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 23 May 2025 04.39 PM

ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഉണ്ണികൃഷ്ണന്‍ എസ് ആര്‍എസ്എസ് ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാള്‍ ഇന്ദിരഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്
uploads/news/2025/05/782586/4.gif
photo - facebook

ഷൊര്‍ണൂര്‍ : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരമാര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍ . ഷൊര്‍ണൂര്‍ മുണ്ടമുക പാണ്ടിയാല്‍തൊടി ഉണ്ണികൃഷണന്‍ (57) നാണ് പിടിയിലായത് .

ഷൊര്‍ണൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത് .ഉണ്ണികൃഷ്ണന്‍ എസ് ആര്‍എസ്എസ് ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാള്‍ ഇന്ദിരഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതെന്ന് പോലീസ് പറഞ്ഞു .

പോലീസിന്റെ് സൈബര്‍ പട്രോളിങ് വിഭാഗമാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കെുവെച്ച സന്ദേശം കണ്ടെത്തിയത് .തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു . കഴിഞ്ഞ 16-നാണ് സന്ദേശം പങ്കുവെച്ചത് . ഷൊര്‍ണൂര്‍ പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഉണ്ണികൃഷ്ണനെ കോടതി റിമാന്‍ഡ് ചെയ്തു .

Ads by Google
Ads by Google
LATEST NEWS
TRENDING NOW