Friday, March 13, 2026 Last Updated 12 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 23 May 2025 12.20 PM

കാലവര്‍ഷം നാളെയെത്തും ; ഇന്ന് ശക്തമായ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

uploads/news/2025/05/782551/rain-trissur.gif

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷത്തിന്റെ പെയ്ത്ത് നാളെ മുതല്‍ തുടങ്ങുമെന്നു മുന്നറിയിപ്പ്. അറബിക്കടലില്‍ രണ്ടു ന്യൂനമര്‍ദ്ദം ഉടലെടുക്കുന്ന സാഹചര്യത്തില്‍ കാലവര്‍ഷം ഇത്തവണ നേരത്തേയെത്തുമെന്നും അതിശക്തമായ മഴയുണ്ടെന്നുമാണ് സൂചനകള്‍. മഴയുമായി ബന്ധപ്പെട്ട് തീരപ്രദേശങ്ങളിലും മലയോരപ്രദേശങ്ങളിലും ജാഗ്രതാമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറില്‍ എല്ലാ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചനകള്‍. നാളെ മുതല്‍ അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. നേരത്തേ യെല്ലോ അലേര്‍ട്ടില്‍ നിന്നും തിരുവനന്തപുരം, കൊല്ലം ജില്ലകളെ ഒഴിവാക്കിയിരുന്നു.

വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ മേഖലകളില്‍ താമസിക്കുന്നവര്‍ സുരക്ഷിതരായിരിക്കണമെന്ന മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന തിരമാല, കള്ളക്കടല്‍ പ്രതിഭാസം എന്നിവ മുന്‍ നിര്‍ത്തി തീരപ്രദേശങ്ങളിലുള്ളവര്‍ക്കും കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കും മുന്നറിയിപ്പുണ്ട്. കാലവര്‍ഷം ഇത്തവണ ഏറെ നേരത്തേയാണ് എത്തുന്നത്. 15 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് കാലവര്‍ഷം നേരത്തേ എത്തുന്നത്. മദ്ധ്യ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നതാണ് മഴ നേരത്തേയെത്താന്‍ കാരണമാകുന്നത്. അത് അതിശക്തമായി ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW