Sunday, March 15, 2026 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 23 May 2025 11.25 AM

ട്രംപിന് മുന്നില്‍ തലകുനിച്ചോ ; ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ മോദിയുടെ രക്തം തിളയ്ക്കും ; വിമര്‍ശിച്ച് രാഹുല്‍

uploads/news/2025/05/782546/rahul1111.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടംവരുത്തിയെന്നും അദ്ദേഹം പൊളളയായ പ്രസംഗങ്ങളും ക്യാമറയ്ക്ക് മുന്നില്‍ നടത്തുന്ന രക്തംതിളയ്ക്കലും അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പഹല്‍ഗാം ഭീകരാക്രമണം കൃത്യം ഒരുമാസം തികയുമ്പോള്‍ രാജസ്ഥാനില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ നടത്തിയ പ്രസംഗത്തിനാണ് വിമര്‍ശനം.

എക്‌സിലിട്ട പോസ്റ്റില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനം രാഹുല്‍ എറിഞ്ഞു. ''മോദിജീ, പൊളളയായ പ്രസംഗങ്ങള്‍ അവസാനിപ്പിക്കൂ, തീവ്രവാദത്തെക്കുറിച്ചുളള പാകിസ്താന്റെ പ്രസ്താവന എന്തിനാണ് വിശ്വസിച്ചതെന്ന് ഞങ്ങളോട് പറയൂ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മുന്നില്‍ തലകുനിച്ചുകൊണ്ട് നിങ്ങള്‍ രാജ്യതാല്‍പ്പര്യം ബലികഴിച്ചത് എന്തിനാണ്? ക്യാമറകള്‍ക്കു മുന്നില്‍ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത് എന്തുകൊണ്ടാണ്?'' എന്നിങ്ങനെ മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് താങ്കള്‍ രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടംവരുത്തി എന്ന് രാഹുല്‍ എക്സില്‍ കുറിച്ചു.

ഇന്ത്യക്കാരുടെ രക്തംകൊണ്ട് കളിച്ചാല്‍ പാകിസ്താന്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും സിന്ദൂരം വെടിമരുന്നാകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ഇന്ത്യയുടെ ശത്രുക്കളും ലോകരാജ്യങ്ങളും ഇതിനോടകം കണ്ടുവെന്നുമാണ് രാജസ്ഥാനില്‍ പ്രധാനമന്ത്രി പറഞ്ഞത്.

തന്റെ സിരകളിലൂടെ ഒഴുകുന്നത് രക്തമല്ല സിന്ദൂരമാണെന്നും സിന്ദൂരം മായ്ച്ചുകളയാന്‍ ഇറങ്ങിത്തിരിച്ചവരെ ഇന്ത്യ മണ്ണിലുറക്കിയെന്നും പറഞ്ഞു. ഹിന്ദുസ്ഥാനില്‍ ചൊരിഞ്ഞ ഓരോ തുളളി രക്തത്തിനും അവര്‍ വലിയ വില നല്‍കേണ്ടിവന്നു. ഇന്ത്യക്കാരുടെ രക്തംകൊണ്ട് കളിച്ചാല്‍ എന്തു സംഭവിക്കുമെന്ന് പാകിസ്താന്‍ അറിഞ്ഞെന്നും നരേന്ദ്രമോദി പറഞ്ഞു.

അതേസമയം സിനിമാ ഡയലോഗുകള്‍ പറയുന്നതിനു പകരം ചോദിക്കുന്ന ഗൗരവമേറിയ ചോദ്യങ്ങള്‍ക്കുളള ഉത്തരം നല്‍കുകയാണ് മോദി ചെയ്യേണ്ടതെന്ന് ജയ്റാം രമേശ് പറഞ്ഞു. 'പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഇപ്പോഴും സ്വതന്ത്രരായി തുടരുന്നത് എന്തുകൊണ്ടാണ്? കഴിഞ്ഞ 18 മാസത്തിനിടെ പൂഞ്ച്, ഗഗാംഗീര്‍, ഗുല്‍മാര്‍ഗ് എന്നിവിടങ്ങളില്‍ നടന്ന മൂന്ന് ഭീകരാക്രമണങ്ങള്‍ക്ക് അവര്‍ ഉത്തരവാദികളായിരുന്നുവെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍. എന്തുകൊണ്ടാണ് താങ്കള്‍ ഒരു സര്‍വ്വകക്ഷിയോഗത്തിലും പങ്കെടുക്കാത്തതും പ്രതിപക്ഷ പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാത്തതെന്നും ജയ്റാം രമേശ് എക്‌സില്‍ കുറിച്ചു.

Ads by Google
Ads by Google
TRENDING NOW