Sunday, March 15, 2026 Last Updated 30 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 01.00 PM

കണ്ണെടുക്കാനേ തോന്നുന്നില്ല, ജാന്‍വിയുടെ കാന്‍ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍

janhvi-kapoor-
photo-www.instagram.com/janhvikapoor/

തെന്നിന്ത്യയിലും നോര്‍ത്ത് ഇന്ത്യയിലും ഒരേ സമയം തിളങ്ങി നിന്ന താരമായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി കപൂര്‍. താരത്തിന്റെ മകള്‍ എന്ന ലേബലിലാണ് പ്രേക്ഷകര്‍ ജാന്‍വി കപൂര്‍ അറിഞ്ഞു തുടങ്ങിയത്. എന്നാല്‍ പിന്നീട് തന്റേതായ ഒരിടം ബിഗ് സ്‌ക്രീനില്‍ നേടാന്‍ ജാന്‍വിക്ക് കഴിഞ്ഞു.

ഫാഷന്‍ സെന്‍സിലും താരപുത്രി എപ്പോഴും മുന്നിലാണ്. പൊതുവേദികളില്‍ താരം പ്രത്യക്ഷപെടുന്ന ലുക്കുകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ കാന്‍ ഫെസ്റ്റിവലില്‍ ആദ്യമായി പ്രത്യക്ഷപെട്ട ജാന്‍വിയുടെ ലുക്കും ശ്രദ്ധിക്കപെടുകയാണ്.

ഹോംബൗണ്ട് എന്ന സിനിമയുടെ ഔദ്യോഗിക പ്രദര്‍ശനത്തിന് കസ്റ്റം മെയ്ഡ് ഔട്ട്ഫിറ്റണിഞ്ഞെത്തിയ ജാന്‍വിയുടെ ഫോട്ടോസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്.

സീ ഗ്രീന്‍ നിറത്തിലുള്ള ലോങ്ങ് സ്‌കേര്‍ട്ടോടു കൂടിയ ഗൗണാണ് ജാന്‍വി കാര്‍പെറ്റ് ലുക്കിനായി തിരഞ്ഞെടുത്തത്. ഗോള്‍ഡന്‍ കോര്‍സെറ്റ് മോഡലിലുള്ള ടോപ്പാണ് ഔട്ട്ഫിറ്റിന്റെ പ്രത്യേക

തരുണ്‍ തഹിലിയാനിയുടെ സോഫ്റ്റ് പിങ്ക് ഗൗണാണ് ആദ്യ ലുക്കില്‍ ജാന്‍വി അണിഞ്ഞത്. റിയ കപൂറായിരുന്ന ആ ലുക്ക് സ്‌റ്റൈല്‍ ചെയ്തത്.
അമ്മ ശ്രീദേവിയുടെ അതേ ലുക്ക് ജാന്‍വി റീക്രിയേറ്റ് ചെയ്തതു പോലെ എന്നാണ് ആരാധകര്‍ ആദ്യ റെഡ് കാര്‍പെറ്റ് ലുക്കിനെ പ്രശംസിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW