Saturday, March 14, 2026 Last Updated 10 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 11.47 AM

അച്ഛന്റെയും പെങ്ങളുടെയും തോളത്ത് കൈയിട്ട് പ്രണവ്; കേക്കുമായി സുചിത്ര; ഒപ്പം പ്രണവി​ന്റെ കുടുംബസെല്‍ഫിയും; മോഹന്‍ലാലിന്റെ തായ്ലന്റ് പിറന്നാള്‍ ആഘോഷങ്ങളുമായി വിസ്മയ

മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെയും ആശംസകളുടെയും ചിത്രങ്ങളും കുറിപ്പുകളും കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ മകള്‍ വിസ്മയ അച്ഛന്റെ തായ്ലന്റിലെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കിടുകയാണ്.
mohanlal, Vismaya Mohanlal
Vismaya Mohanlal with mohanlal and family (Image Source: Instagram)

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ 64-ാം പിറന്നാളായിരുന്നു ഇന്നലെ. സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്. ആരാധകരില്‍ പലരും വ്യത്യസ്തമായ ആശയങ്ങളും ക്രിയേറ്റിവിറ്റിയുമൊക്കെ ഉള്‍ക്കൊള്ളിച്ചായിരുന്നു അവരുടെ സ്വന്തം ലാലേട്ടന്റെ പിറന്നാള്‍ മനോഹരമാക്കിയത്.
എന്നാല്‍ മോഹന്‍ലാലിന്റെ ഇത്തവണ പിറന്നാള്‍ കുടുംബത്തിനൊപ്പമായിരുന്നില്ല. ആന്റണി പെരുമ്പാവൂരിന്റെ വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷം. എന്നാല്‍ വീട്ടിലെ തലേന്നത്തെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ലാലേട്ടന്‍ നേരെ പോയത് വിമാനത്താവളത്തിലേക്കാണ്. വിമാനം കയറി അവിടെനിന്നും തായ്ലന്റിലേക്കും. അവിടെ മോഹന്‍ലാലിനെ കാത്തിരിക്കുകയായിരുന്നു ഭാര്യ സുചിത്രയും രണ്ടു മക്കളും.
ഇപ്പോഴിതാ അച്ഛന്റെ പിറന്നാള്‍ തായ്ലന്റില്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. ‘‘മനോഹരമായ ഒരു ദിവസം.. ഹാപ്പി ബര്‍ത്ത്ഡേ അച്ഛ...വീ ലവ് യൂ...’’ എന്ന ക്യാപ്ഷനൊപ്പമാണ് വിസ്മയ ചിത്രങ്ങള്‍ പങ്കിട്ടത്. മകള്‍ വിസ്മയ ഇപ്പോള്‍ തായ്ലന്റിലാണ് താമസം. അതുകൊണ്ടാണ് മോഹൻലാല്‍ സുചിത്രയ്ക്കും പ്രണവിനുമൊപ്പം തായ്‌ലാൻഡിലേയ്ക്ക് പോയത്. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന വളരെ ലളിതവും മനോഹരവുമായ ഒരു പിറന്നാള്‍ ആഘോഷമായിരുന്നു അത് എന്ന് ചിത്രങ്ങളില്‍ നിന്നും മനസ്സിലാകും. അച്ഛനെയും പെങ്ങളെയും ചേര്‍ത്ത് പിടിച്ച്‌ മകന്‍ പ്രണവ് മോഹന്‍ലാലും, കേക്കുമായി എത്തിയ സുചിത്രയെയും ചിത്രത്തില്‍ കാണാം.
പ്രണവ് എടുത്ത ഗ്രൂപ്പ് സെല്‍ഫിയും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. കുറേ കാലങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന്റെ കുടുംബത്തിന്റെ ഒരു ഗ്രൂപ്പ് ഫോട്ടോ പുറത്ത് വരുന്നത്. വിവാഹ വാര്‍ഷികത്തിനെല്ലാം ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ലാല്‍ പങ്കുവച്ചിരുന്നു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് മോഹൻലാല്‍ തായ്‌ലന്റിലേക്കു തിരിച്ചത്. കുടുംബത്തിനൊപ്പം അവധി ആഘോഷിച്ചതിനു ശേഷം തിരിച്ചെത്തുന്ന താരം മഹേഷ് നാരായണൻ-മമ്മൂട്ടി ചിത്രത്തില്‍ ജോയിൻ ചെയ്യും.
ബിഗ്ബോസിന്റെ അടുത്ത സീസണ്‍ ഉടന്‍ തന്നെ തുടങ്ങാനിരിക്കുകയാണ് അതിനു മുന്നേ കുടുംബത്തിനൊപ്പം ആഘോഷമാക്കാനാണ് ഷൂട്ടിംഗുകളും പൂര്‍ത്തിയാക്കി തായ്ലന്റിലേക്കുള്ള യാത്ര താരം പ്ലാന്‍ ചെയ്തത്.
തന്റെ പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് മോഹന്‍ലാലും നന്ദി അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ നന്ദി. ‘‘എന്റെ ജന്മദിനത്തില്‍ സ്നേഹം ചൊരിഞ്ഞതിന് എല്ലാവര്‍ക്കും നന്ദി. ഓരോ സന്ദേശവും, ആശംസകളും, ഓരോ വാക്കും എനിക്ക് പ്രിയപ്പെട്ടതാണ്. എന്നെ ചുറ്റിപ്പറ്റിയുള്ള വാത്സല്യത്തിന് അഗാധമായ നന്ദിയുണ്ട്. ഇത്രയേറെ സ്‌നേഹിക്കപ്പെടുക എന്നത് അളവറ്റ സമ്മാനമാണ്...’’ മോഹന്‍ലാല്‍ കുറിച്ചു.

Ads by Google
Thursday 22 May 2025 11.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW