Wednesday, March 11, 2026 Last Updated 55 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 11.46 AM

ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അനുസ് റോഷനെ കിട്ടി ; മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നുമാണ് കണ്ടെത്തിയത്

uploads/news/2025/05/782395/roshan.jpg

കോഴിക്കോട്: കൊടുവള്ളിയില്‍ നിന്നും ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അനുസ് റോഷനെ കണ്ടെത്തി. തട്ടിക്കൊണ്ടുപോകല്‍ നടന്ന് അഞ്ചുദിവസം കഴിഞ്ഞ് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നുമാണ് അനൂസിനെ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പ്രതികളിലേക്ക് എത്തുമെന്ന് ഭയന്ന് പ്രതികള്‍ അനൂസിനെ വിട്ടിരിക്കാമെന്നാണ് നിഗമനം. അതേസമയം ആരാണ് തട്ടിക്കൊണ്ടുപോയതെന്നും എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്നുമുള്ള വിവരം പുറത്തുവന്നിട്ടില്ല.

താമരശ്ശേരി ഉന്നതപോലീസ് ഉദ്യോഗസ്ഥരാണ് അനൂസിനെ കണ്ടെത്തിയ വിവരം കുടുംബത്തെ അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ്് ക്വട്ടേഷന്‍ സംഘം വീട്ടില്‍നിന്നും അനൂസിനെ തട്ടിക്കൊണ്ടുപോയത്. ഗുണ്ടാസംഘം വീട്ടിലെത്തി പിടിച്ചുവലിച്ചിഴച്ച് കൊണ്ടുപോകുകായിരുന്നു. സഹോദരന്‍ അജ്മലുമായി ബന്ധപ്പെട്‌സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവാവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. അതേസമയം അനൂസിനെ തട്ടിക്കൊണ്ടുപോകാനുള്ള ക്വട്ടേഷന്‍ ആര്‍ക്കാണ് കിട്ടിയതെന്ന വിവരവും അജ്ഞാതമാണ്. അനീസിനെ വൈദ്യപരിശോധനയ്ക്ക് ശേഷവും കൊടുവള്ളിയില്‍ എത്തിച്ചതിനും ശേഷമായിരിക്കും വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കുക.

സംഭവത്തില്‍ മൂന്ന് പേരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. അനൂസിനെ ഇവര്‍ മൈസൂറിലേക്ക് കൊണ്ടുപോയെന്നായിരുന്നു ആദ്യ വിവരം. സഹോദരന്‍ അജ്മല്‍ േറാഷനുമായി ബന്ധപ്പെട്ട് ദുബായ് കേന്ദ്രീകരിച്ചുള്ള സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് സംശയിക്കുന്നത്. പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതും അത് അക്രമികളിലേക്ക് എത്തുമെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് അക്രമികള്‍ തന്നെ അനൂസിനെ ടാക്‌സിയില്‍ കയറ്റിവിടുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. നേരത്തേ കേസില്‍ മുഹമ്മദ് റിസ്വാന്‍, അനസ് എന്നിവരും മറ്റൊരാളും പിടിയിലായിരുന്നു.

നേരത്തേ അനൂസ് റോഷനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ ഫോട്ടോയും പുറത്തുവിട്ടിരുന്നു. ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും പുറത്തുവിട്ടിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW