Tuesday, March 17, 2026 Last Updated 25 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 04.31 PM

‘‘നീ ഇപ്പോള്‍ ഔദ്യോഗികമായി കൗമാരക്കാരനാണ്; അമ്മയും പപ്പയും നിന്നെക്കുറിച്ച് വളരെ അഭിമാനിക്കുന്നു...’’ മകന് 13-ാം ജന്മദിനാശംസകളുമായി ശില്‍പ്പ ഷെട്ടി കുന്ദ്ര

ബോളിവുഡിന്റെ പ്രിയതാരം ശില്‍പ്പഷെട്ടി കുന്ദ്ര സോഷ്യല്‍ മീഡിയയിലൂടെ തന്റെ മകന്‍ വിയാന് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ പങ്കിട്ടിരിക്കുകയാണ്.
Shilpa Shetty Kundra, Viaan Raj Kundra
Shilpa Shetty Kundra birthday wishes for her son viaan (Image Source: Instagram)

ബാസിഗർ എന്ന ത്രില്ലറിലൂടെ ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച ബോളിവുഡിന്റെ പ്രിയതാരമാണ് ശില്‍പ്പ ഷെട്ടി കുന്ദ്ര. പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളിൽ താരം അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി. മോഡല്‍, ചലച്ചിത്ര നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരക, എഴുത്തുകാരി, ഫിറ്റ്നെസ്സ് ട്രെയിനര്‍ എന്നീ നിലകളിലും താരം തിളങ്ങിയിട്ടുണ്ട്.
പ്രായത്തെ വെല്ലുന്ന ശരീരഘടനയും സൗന്ദര്യവുമാണ് ശില്‍പ്പയെ മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. സിനിമയില്‍ അത്ര കണ്ട് സജീവമല്ലെങ്കിലും വെബ് സീരീസിലൂടെയും ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായുമൊക്കെ താരം നിറഞ്ഞു നില്‍ക്കുന്നുണ്ട്. ​സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ മകന്‍ വിയാന് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ കുറിച്ചിരിക്കുകയാണ് താരം. മകന്‍ ഔദ്യോഗികമായി കൗമാരക്കാരനായി എന്നാണ് ശില്‍പ്പയുടെ കുറിപ്പ്. ‘‘ഇന്ന് വലിയൊരു നാഴികക്കല്ല്... നീ ഇപ്പോൾ ഔദ്യോഗികമായി ഒരു കൗമാരക്കാരനാണ്, എന്റെ മകനേ
എന്റെ ഡാര്‍ലിംഗ്, ഈ വർഷങ്ങൾ നിന്റെ അഭിനിവേശം കണ്ടെത്തുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള സമയമാണ്.
ജിജ്ഞാസ നിലനിർത്താനും കഠിനാധ്വാനം ചെയ്യാനും ആസ്വദിക്കാനും ഓർമ്മിക്കുക. അമ്മയും പപ്പയും നിന്നെക്കുറിച്ച് വളരെ അഭിമാനിക്കുന്നു, എന്റെ ജാൻ... 13-ാം ജന്മദിനാശംസകൾ വിയാൻ രാജ് എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുക...’’ എന്നാണ് ​ത്രോബാക്ക് ചിത്രങ്ങള്‍ക്കൊപ്പം ശില്‍പ്പഷെട്ടി കുറിച്ചിരിക്കുന്നത്. ​വിയാന്‍ ജനിച്ചപ്പോള്‍ മുതലുള്ള ചിത്രങ്ങള്‍ മുതല്‍ ഇപ്പോഴുള്ള ചിത്രങ്ങള്‍ വരെ ചേര്‍ത്ത് ഒരു കൊളാഷ് വീഡിയോ പങ്കിട്ടാണ് താരത്തിന്റെ ആശംസ.
സഹതാരങ്ങളും സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേര്‍ താരപുത്രന് ജന്മദിനാശംസകള്‍ കുറിച്ചു കൊണ്ട് കമന്റുകള്‍ പങ്കുവച്ചിട്ടുണ്ട്.

Ads by Google
Wednesday 21 May 2025 04.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW