-->
ബോളിവുഡിന് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ശില്‍പ ഷെട്ടി കുന്ദ്ര. ഒരുകാലത്ത് ബോളിവുഡ് സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന താരം ഇന്ന് തിളങ്ങുന്നത് റിയാലിറ്റി ഷോ ജഡ്‌ജായും ഫിറ്റ്‌നസ് പ്രമോട്ടറായുമൊക്കെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തരംഗമായി മാറാറുണ്ട്. എപ്പോഴും സാരികളില്‍ ഫാഷന്‍ കണ്ടെത്തുന്ന ബോളിവുഡ് താരം കൂടിയാണ് ശില്‍പ്പഷെട്ടി. സാരികളില്‍ മാത്രമല്ല, ഫാഷന്റെ കാര്യത്തില്‍ ശില്‍പയ്ക്ക് തന്റേതായ കാഴ്ചപ്പാടുകളുണ്ട് ശില്‍പ്പയ്ക്ക്. പൊതു പരിപാടികളില്‍ ആരെയും ആകര്‍ഷിക്കുന്ന ഔട്ട്ഫിറ്റുകളില്‍ എത്താറുള്ള ശില്‍പ്പ കൂടുതല്‍ തിളങ്ങാറുള്ളത് സാരിയഴകിലാണ്.
പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമന്വയത്തിലെ ഒരു മാസ്റ്റർക്ലാസാണ് ശിൽപ ഷെട്ടിയുടെ സാരി ലുക്കുകൾ. ഒരു യഥാർത്ഥ ഫാഷൻ ഐക്കണായ ശില്‍പ സാരിയ്ക്കൊപ്പമണിയുന്ന സങ്കീർണ്ണമായി രൂപകൽപ്പന ചെയ്ത ബ്ലൗസുകൾ പലപ്പോഴും ശ്രദ്ധ ആകർഷിക്കാറുണ്ട്. താരത്തിന്റെ അഴകളവുകളെയും സൗന്ദര്യത്തെയും എടുത്തു കാട്ടുന്ന ക്ലാസിക് ഹോട്ട് ലുക്കുകളിലാണ് താരം സാരിയില്‍ പ്രത്യക്ഷപ്പെടാറുള്ളത്.
ഇപ്പോഴിതാ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി റെഡ് സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. റെഡ് ഷിഫോണ്‍ സാരിയ്ക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസും ആന്റിക് സ്റ്റോണ്‍ ആഭരണങ്ങളും ധരിച്ച് ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളില്‍. ഒപ്പം സീമന്ത രേഖയിലെ സിന്ദൂരവും താരത്തിന്റെ അഴക് ഇരട്ടിയാക്കുന്നു. ‘‘ലാല്‍ പഠാക്കാ...’’ എന്ന ക്യാപ്ഷന്‍ നല്‍കി താരം പങ്കുവച്ച റെഡ് സാരിയിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ ചൂടാക്കുകയാണ്.
അഭിനയത്തിനും നൃത്തത്തിനും പുറമെ ബിസിനസിലും താരം മുൻപന്തിയിലുണ്ട്. മുംബയ് ദാദർ വെസ്റ്റിലെ കോഹിനൂർ സ്‌ക്വയറിന്റെ 48-ാം നിലയിലുള്ള ‘ബസ്‌തിയാൻ’ എന്ന ആഡംബര ഹോട്ടലിന്റെ ഉടമയാണ് താരം. താരവിവാഹങ്ങള്‍ നടക്കാറുള്ള ആഡംബര ഹോട്ടല്‍ സെലിബ്രിറ്റികളുടെ മക്കളുടെ പ്രിയപ്പെട്ട ഇടത്താവളം കൂടിയാണ്. രഞ്ജീത് ബിന്ദ്രയുടെ ഉടമസ്ഥതയിലായിരുന്ന ബാസ്‌തിയാൻ 2016 ലാണ് തുറന്നത്. 2019 ല്‍ ശില്‍പ്പ ഷെട്ടി ഹോട്ടലിന്റെ 50 ശതമാനം ഓഹരി സ്വന്തമാക്കി. ശേഷം ബാസ്‌തിയാനെ ആഡംബര ഹോട്ടലാക്കി മാറ്റുകയായിരുന്നു. മുംബയ് നഗരത്തെ മുഴുവനായും കാണാൻ സാധിക്കുമെന്നത് ഹോട്ടലിന്റെ സവിശേഷതയാണ്. കഴിഞ്ഞ ആഴ്ച, ശില്‍പ ഷെട്ടി ഗോവയില്‍ ഒരു പുതിയ ബസ്‌തിയാൻ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തിരുന്നു. ജൂഹുവില്‍ ഒരു ബസ്‌തിയാൻ ബീച്ച് ക്ലബ് ഉടൻ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്.