Sunday, March 15, 2026 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 11.16 AM

മുഖരാഗം; പിറന്നാള്‍ ദിനത്തില്‍ വലിയൊരു സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍

mohanlal-

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന്റെ അറുപത്തി നാലാം ജന്മദിനമാണിന്ന്. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ആശംസകളറിയിച്ച് സിനിമാ രംഗത്തെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും സോഷ്യല്‍ മീഡിയയില്‍ എത്തി.

എന്നാല്‍ ഈ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ തന്റെ ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ പങ്കുവയ്ക്കുന്നു. 47 വര്‍ഷത്തെ മോഹന്‍ലാലിന്റെ ജീവിതം പുസ്തകമാകുന്നു എന്ന സന്തോഷം, മുഖരാഗം എന്ന പേരില്‍ ഭാനുപ്രകാശ് ആണ് ലാലിന്റെ ജീവചരിത്രം എഴുതുന്നത്.

പ്രിയപ്പെട്ടവരേ, എന്റെ ഈ പിറന്നാൾ ദിനത്തിൽ ഒരു വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഭാനുപ്രകാശ് എഴുതിയ എന്റെ ജീവചരിത്രം, മുഖരാഗം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർ, അദ്ദേഹമാണ് അവതാരക എഴുതിയിരിക്കുന്നത്.

കഴിഞ്ഞ 47 വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്കമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ച് എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗത്തെ യാഥാർത്ഥ്യമാക്കുന്നത്. ആയിരത്തോളം പേജ് വരുന്ന ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വർഷം പൂർത്തിയാവുന്ന 2025 ഡിസംബർ 25 ന് പുറത്തുവരും, നന്ദി- മോഹൻലാൽ പറഞ്ഞു.

Ads by Google
Wednesday 21 May 2025 11.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW