Wednesday, March 11, 2026 Last Updated 22 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 01.07 PM

നിന്നോട് നന്ദി തോന്നാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല; വിവാഹവാര്‍ഷികദിനത്തില്‍ കുറിപ്പുമായി അനില്‍ കപൂര്‍

anil-kapoor-
photo-www.instagram.com/anilskapoor/

41ാം വിവാഹവാര്‍ഷികം ആഘോഷമാക്കി ബോളിവുഡ് നടന്‍ അനില്‍ കപൂറും ഭാര്യ സുനിത കപൂറും. വിവാഹവാര്‍ഷികദിനത്തില്‍ അനില്‍ കപൂര്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഭാര്യ സുനിതയ്‌ക്കൊപ്പമുളള മനോഹരമായ ചില ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.

41 വര്‍ഷത്തെ ദാമ്പത്യം, 52 വര്‍ഷത്തെ ഒരുമിച്ചുളള ജീവിം, സുനിത നിന്നോട് എനിക്ക് നന്ദി തോന്നാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. തുടക്കം മുതല്‍ നീ എന്റെ പങ്കാളി മാത്രമായിരുന്നില്ല, പിന്തുണയ്ക്കുന്നവള്‍ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും എന്നോടൊപ്പം നിന്നവളുമായിരുന്നു. എനിക്ക് ഒരിക്കലും കഴിയാത്ത വിധത്തില്‍ നീ അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നു. അവരെ പരിചരിച്ചു, അവര്‍ക്കൊപ്പം നിന്നു, സ്‌നേഹിച്ചു, പ്രത്യേകിച്ച് ഞാന്‍ ജോലിക്ക് പോയിരുന്നപ്പോള്‍. നീയില്ലാതെ ഞാന്‍ എന്തുചെയ്യുമായിരുന്നുന്നെന്ന് എനിക്കറിയില്ല.

വിവാഹവാര്‍ഷികത്തില്‍ ആശംസകള്‍ നേരാന്‍ ഇന്ന് അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മളെക്കുറിച്ചും നമ്മള്‍ കെട്ടിപ്പടുത്ത ജീവിതത്തെക്കുറിച്ചും അമ്മ വളരെയധികം അഭിമാനിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്റെ സുഹൃത്ത്, ഭാര്യ, ആത്മമിത്രം എല്ലാമായതിന് നന്ദി. ഇതുവരെയുളള നമ്മുടെ യാത്രയും വരാനിരിക്കുന്ന മനോഹരമായ വര്‍ഷങ്ങളും ഇതാ. വിവാഹവാര്‍ഷികാശംസകള്‍ നേരുന്നു-
അനില്‍ കപൂര്‍ കുറിച്ചു.

Ads by Google
Tuesday 20 May 2025 01.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW