Saturday, March 14, 2026 Last Updated 26 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 12.44 PM

പ്രത്യേക കാലയളവില്‍ പക്ഷികള്‍ ആത്മഹത്യ ചെയ്യുന്നു: നിഗൂഢ പ്രതിഭാസവുമായി അസമിലെ ഈ ഗ്രാമം

jatinga, assam, bird, mystery

അസമിലെ ദിമ ഹസാവോ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഗ്രാമമാണു ജതിങ്ങ. ബൊറൈല്‍ മലനിരകളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തില്‍ കാല്‍ലക്ഷം പേര്‍ മാത്രമാണു താമസിക്കുന്നത്. മഴയുടെയും വെള്ളത്തിന്റെയും വഴിയെന്നാണു ജതിങ്ങയെന്ന പേരിന് അര്‍ഥം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇവിടെ വളരെ വിചിത്രമായ ഒരു പ്രതിഭാസം സംഭവിക്കുന്നുണ്ട്. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് ഇതു സംഭവിക്കുന്നത്. ആ സമയം ഗ്രാമത്തില്‍ മൂടല്‍മഞ്ഞു പൊതിയും.

ഇതേ ഘട്ടത്തില്‍ ഈ ഗ്രാമത്തിലെ അനേകം പറവകള്‍ പ്രത്യേകമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങും. ടൈഗര്‍ ബിറ്റേണ്‍ തൊട്ട് പൊന്മാനുകള്‍ വരെയുള്ള പക്ഷികള്‍ ഇരുണ്ട ആകാശത്ത് ലക്കും ലഗാനുമില്ലാതെ കറങ്ങിപ്പറക്കാന്‍ തുടങ്ങും. ഇതില്‍ ചിലതൊക്കെ മരങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും മറ്റു വസ്തുക്കളിലേക്കുമൊക്കെ തെറിച്ചുവന്നിടിക്കുന്നതും കാണാം. ഗ്രാമത്തിലെ ഒന്നരക്കിലോമീറ്റര്‍ നീളമുള്ള ഒരു പ്രത്യേക മേഖലയിലാണ് ഈ പ്രതിഭാസം നടക്കുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റ തുടക്കത്തില്‍ നാഗ വിഭാഗക്കാരാണ് ഈ കാഴ്ച ആദ്യം കണ്ടത്. അവര്‍ ഇതു കണ്ട് പേടിച്ച് ഗ്രാമം ഉപേക്ഷിച്ചു പോയി. എന്താണ് ഈ പ്രതിഭാസത്തിനു കാരണമെന്നത് ഇന്നും അറിയില്ല. ഗ്രാമത്തിലെ കാന്തികമണ്ഡലത്തിന്റെ സവിശേഷതകളോ അല്ലെങ്കില്‍ പ്രകാശപരമായ പ്രത്യേകതകളോ ആയിരിക്കാം ഇതിനു പിന്നിലെന്ന് ഗവേഷകര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW