-->
മലയാളത്തില്‍ ഭാഗ്യനായികയായി അറിയപ്പെട്ട താരമാണ് നിക്കി ഗല്‍റാണി. 1983, വെള്ളിമൂങ്ങ തുടങ്ങിയതടക്കം നിക്കിയുടെ സൂപ്പർഹിറ്റ് മലയാള സിനിമകളിൽ പെടുന്നതാണ്.
അഭിനേതാവായ ആദി പിനിസെട്ടിയെയാണ് നിക്കി വിവാഹം ചെയ്തത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം 2022 ലായിരുന്നു ഇവർ വിവാഹിതരായത്. ഇരുവരും പ്രണയത്തിലാണെന്ന് അധികം പരസ്യമായിരുന്നില്ല. സഹപ്രവർത്തകരായ ഇവർ സൗഹൃദത്തിലൂടെയാണ് അടുത്തത്.
ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യം മൂന്ന് വർഷം തികയ്ക്കുന്ന സന്തോഷം പങ്കിടുകയാണ് നിക്കി. "എന്റെ ഉറ്റ സുഹൃത്ത്, എന്നെ ചിരിപ്പിച്ചതിന്റെ സിഇഒ, എന്റെ എല്ലാ വിചിത്രതകളെയും ചിരിയാക്കി മാറ്റുന്നയാൾ എന്നീ നിലകളിൽ നന്ദി.
3 വർഷത്തെ ചിരി, സ്നേഹം, കഴിക്കില്ലെന്ന് ഞങ്ങൾ സത്യം ചെയ്ത രാത്രിയിലെ ലഘുഭക്ഷണങ്ങൾ... ഒരു നിമിഷം പോലും നിന്നിൽ നിന്ന് ഞാൻ മാറ്റിവെക്കില്ല. നീയാണ് എന്റെ സുരക്ഷിത സ്ഥലം, എന്റെ മനുഷ്യ ഹീറ്റർ, എന്റെ പ്രിയപ്പെട്ട കുഴപ്പങ്ങൾ, & ഞാൻ വൃദ്ധനാകാനും വിഡ്ഢിയാകാനും ആഗ്രഹിക്കുന്ന ഒന്ന്. ഹാപ്പി 3 എന്റെ നാനു..." എന്ന ക്യാപ്ഷൻ നൽകിയാണ് ഭർത്താവ് ആദിയ്ക്കൊപ്പമുള്ള ക്യൂട്ട് മൊമെന്റുകൾ താരം പങ്കിട്ടിരിക്കുന്നത്.
ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് ആദിയും നിക്കിയും.