Friday, March 13, 2026 Last Updated 47 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 12.37 PM

'ഒരു വികാരം, പല നിർവചനങ്ങൾ...';തമിഴിലെ മോഹൻലാല്‍ ഫാൻ ബോയ്സ്; തരുണിനെ വീട്ടിലേക്ക് ക്ഷണിച്ച് അഭിനന്ദനം അറിയിച്ച് സൂര്യയും കാര്‍ത്തിയും

uploads/news/2025/05/781832/1000463479.jpg
Tharun moorthy with suriya and karthi (Image Source: Instagram)

മോഹൻലാൽ ചിത്രമായ 'തുടരും' ബോക്സോഫീസില്‍ പുതിയ റെക്കോർഡുകള്‍ തീർത്ത് വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ഗാനങ്ങളുമൊക്കെ ഏറ്റെടുക്കുകയാണ് ആരാധകർ. പ്രേക്ഷകരില്‍ നിന്ന് മാത്രമല്ല നിരൂപകരില്‍ നിന്നും സിനിമാ മേഖലയ്ക്കകത്തുനിന്നുമെല്ലാം ചിത്രത്തിന് അഭിനന്ദനം ഏറെ കിട്ടുന്നുണ്ട്.
ഇപ്പോഴിതാ ചിത്രം ഇഷ്ടമായെന്നറിയിച്ച്‌ സംവിധായകൻ തരുണ്‍ മൂർത്തിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചിരിക്കുകയാണ് തമിഴിലെ താരസഹോദരന്മാരായ സൂര്യയും കാർത്തിയും. തരുണ്‍ മൂർത്തിയാണ് ഈ സന്തോഷവാർത്ത അറിയിച്ചത്.
"തുടരും സിനിമയോടും മോഹൻലാലിനോടുമുള്ള മൂവരുടേയും സ്നേഹവും ബഹുമാനവും അത്രയേറെയുണ്ട്. ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് നന്ദി..." തരുൺ ചിത്രങ്ങൾ പങ്കിട്ട് കുറിച്ചു. കോളിവുഡിലും 'തുടരും' തരംഗം എന്ന ക്യാപ്ഷൻ നൽകിയാണ് കാർത്തിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ തരുണ്‍ കുറിച്ചത്. കുടുംബസമേതമാണ് തരുണ്‍ സൂപ്പർതാരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും തരുൺ പങ്കുവെച്ചു.
"എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള ഫാൻ ബോയ്സിനെ കണക്റ്റ് ചെയ്യുന്നു. എന്നെ ക്ഷണിച്ചതിനും മലയാളസിനിമയോടും ലാല്‍ സാറിനോടുമുള്ള നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. ഒരു വികാരം, പല നിർവചനങ്ങള്‍. ആ വികാരത്തിന്റെ പേരാണ് മോഹൻലാല്‍..." കാർത്തിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം താരത്തെ ടാഗ്ചെയ്തുകൊണ്ട് തരുണ്‍ മൂർത്തി കുറിച്ചു.

'തുടരും' കളക്ഷൻ റെക്കോർഡുകള്‍ ഭേദിച്ചാണ് തിയേറ്ററുകളില്‍ പ്രദർശനം തുടരുന്നത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടു. തരുണ്‍ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ശോഭനയാണ് നായിക. ഫർഹാൻ ഫാസില്‍, പ്രകാശ് വർമ, ബിനു പപ്പു, മണിയൻപിള്ള രാജു, ഇർഷാദ്, തോമസ് മാത്യു, ആർഷ ചാന്ദ്നി, അമൃതവർഷിണി, അർജുൻ അശോകൻ എന്നിവരാണ് മറ്റു വേഷങ്ങളില്‍. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW