-->
യുഎസിലെ സമുദ്രതീരത്തുള്ള ഏറ്റവും ജനസംഖ്യയുള്ള 28 നഗരങ്ങള്‍, അതും ന്യൂയോര്‍ക്കും ചിക്കാഗോയും ഡള്ളസും ഡെന്‍വറുമടക്കം മുങ്ങുമെന്ന് പുതിയ പഠനം. വര്‍ഷത്തില്‍ രണ്ട് മുതല്‍ 10 മില്ലീമീറ്റര്‍ വരെയാണ് (0.08 മുതല്‍ 0.4 ഇഞ്ച്) നഗരങ്ങള്‍ മുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെര്‍ജീനിയ പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടും സ്റ്റേറ്റ് സര്‍വകലാശാലയും സംയുക്തമായി സാറ്റലൈറ്റ് അടിസ്ഥാനമാക്കിയ റഡാല്‍ കണക്കുകള്‍ വച്ചാണ് മുങ്ങുന്ന നഗരങ്ങളുടെ ഹൈ റെസല്യൂഷന്‍ മാപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.
പഠനത്തിനായി തെരഞ്ഞെടുത്ത 28 നഗരങ്ങളില്‍ ഓരോന്നിലും, ഏറ്റവും കുറഞ്ഞത് 20% എങ്കിലും മുങ്ങുമെന്നാണ്. 25 നഗരങ്ങളില്‍, കുറഞ്ഞത് 65% ഭൂമിയും മുങ്ങുകയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ടെക്‌സസ് സംസ്ഥാനത്തിന്റെ തീരത്തുള്ള നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ മുങ്ങല്‍ നിരക്ക് രേഖപ്പെടുത്തിയത്. അതില്‍ തന്നെ ഹ്യൂസ്റ്റണ്‍ നഗരമാണ് മുന്നില്‍. ഹ്യൂസ്റ്റണിന്റെ ഏകദേശം 40 % , പ്രതിവര്‍ഷം 5 മില്ലിമീറ്ററില്‍ (0.2 ഇഞ്ച്) കൂടുതല്‍ കടലെടുക്കുകയാണ്. അതുപോലെ നഗരത്തിന്റെ 12% ഭാഗം പ്രതിവര്‍ഷം 10 മില്ലിമീറ്ററില്‍ (0.4 ഇഞ്ച്) കൂടുതല്‍ താഴുകയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഭൂമിയുടെ ചെറിയ മുങ്ങല്‍ പോലും കാലക്രമേണ കെട്ടിടങ്ങളെയും റോഡുകളെയും പാലങ്ങളെയും റെയില്‍വേ സംവിധാനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ലിയോനാര്‍ഡ് ഒഹെന്‍ഹെന്‍ ചൂണ്ടിക്കാണിക്കുന്നെന്നും സ്‌പെയിസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
ഭൂമി കടലില്‍ താഴുന്നത് അസാധാരണമായ ഒരു പ്രതിഭാസമല്ല. പ്രകൃതിദത്തവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാരണം പല പ്രദേശങ്ങളും കടലിനടയിലാകുന്നു. എന്നാല്‍ യുഎസ് നഗരങ്ങളുടെ 80 ശതമാനം ഭൂമിയും താഴ്ന്ന് പോകുന്നതിന് കാരണം മനുഷ്യന്റെ അമിതമായ ഭൂഗഭജല ഉപയോഗമാണെന്ന് വിര്‍ജീനിയ ടെക് സംഘം പറയുന്നു. മനുഷ്യരുടെ ഇടപെടലിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് തീരദേശത്തെ നഗരങ്ങളിലെ മണ്ണിടിച്ചിലിന് കാരണമാകുന്നു. ഇത് സമുദ്രതീരത്ത് മാത്രമല്ല. ഉള്‍നാടന്‍ നഗരങ്ങളെയും അപകടത്തിലാക്കുന്നു. വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. മാതമല്ല. ജലവിതാനം ഉയരുന്നത് കെട്ടിടങ്ങളുടെ നിലനില്‍പ്പിനെയും മനുഷ്യനിമ്മിതമായ അടിസ്ഥാന സൗകര്യങ്ങളെയും തകിടം മറിക്കുമെന്നും പഠന സംഘം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ട് ട്രംപ്, കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുന്നുവെന്ന വാദത്തെ അംഗീകരിക്കുന്നില്ല.