Wednesday, March 11, 2026 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 01.51 PM

‘‘രണ സുന എന്നൊക്കെയാണ് പേരുകള്‍; ആദ്യം നീയൊക്കെ എന്നെ നേരിട്ട് വന്ന് കാണ്, എന്നിട്ട് ബോഡി ഷെയ്മിംഗ് നടത്തൂ...’’ തുറന്നടിച്ച് രേണു സുധി

കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി തന്റെ റീല്‍സ് വീഡിയോയിലൂടെയും ഫോട്ടോഷൂട്ടിലൂയും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. ഇപ്പോഴിതാ തന്നെ അപമാനിക്കുന്നവര്‍ക്കെതിരെ തുറന്നടിക്കുകയാണ് രേണു സുധി.
Kollam Sudhi, Renu Sudhi
Renu Sudhi about negative comments (Image Source: Youtube)

പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള സിനിമാ താരവും മിമിക്രി കലാകാരനുമായിരുന്നു അകാലത്തില്‍ വേര്‍പെട്ട് പോയ കൊല്ലം സുധി. താരത്തിന്റെ വാക്കുകളിലൂടെ തന്നെ പ്രേക്ഷകര്‍ അറിഞ്ഞിട്ടുള്ള താരപത്നിയായിരുന്നു രേണു സുധി. രേണുവിനെക്കുറിച്ച് പല വേദികളിലും കൊല്ലം സുധി ഏറെ സ്നേഹത്തോടെയും ബഹുമാനത്തോ​ടെയും സംസാരിച്ചിട്ടുണ്ട്.
കൊല്ലം സുധിയുടെ മരണശേഷം വലിയ വിങ്ങലോടെയാണ് ഭാര്യ രേണുവിനെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചും പ്രേക്ഷകര്‍ സംസാരിച്ചിരുന്നത്. രേണുവിനോട് വലിയൊരു സ്നേഹം തന്നെ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി രേണു സുധി വിമര്‍ശനങ്ങളിലൂടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. കൊല്ലം സുധി മരണപ്പെട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞതോടെയാണ് രേണു ഇൻസ്റ്റഗ്രാമില്‍ റീലുകള്‍ പങ്കുവച്ചു തുടങ്ങിയത്. ഇപ്പോള്‍ അഭിനയത്തില്‍‌ ചുവടുറപ്പിച്ചിരിക്കുകയാണ് രേണു.
ഫോട്ടോ ഷൂട്ടുകളുടെയും ആല്‍ബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരില്‍ പ്രശസ്തി നേടിയ രേണു, വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. സൈബറിടത്ത് സജീവമായ രേണു വിമര്‍ശനങ്ങളാണ് കേള്‍ക്കാറുള്ളതെങ്കിലും ചെയ്യുന്ന വീഡിയോ എല്ലാം മില്യണ്‍ വ്യൂസാണ്.
ഇപ്പോഴിതാ തന്നെ അപമാനിച്ച് ജീവിക്കുന്നവരെക്കുറിച്ച് പറയുകയാണ് രേണു. തന്നെ പരിഹസിച്ചും നെഗറ്റീവ് കമന്റുകള്‍ കുറിച്ചും ജീവിക്കുന്നവര്‍ അങ്ങനെ ജീവിക്കട്ടെ എന്നാണ് രേണു പറയുന്നത്. ‘‘മല്ലു പെപ്പര്‍ എന്നു പറയുന്ന രണ്ട് അവന്മാരുണ്ട്. എന്നെക്കൊണ്ട് തന്നെയാണ് അവന്മാര്‍ ജീവിക്കുന്നത്. അവന്മാര്‍ എന്റെ കണ്മുന്നില്‍ വന്നാലുണ്ടല്ലോ. രണ സുന എന്നൊക്കെ പറഞ്ഞാണത്. എന്തുവാടേ അവന്മാരൊക്കെ കാണിക്കുന്നത്. നീയൊക്കെ ഇത് കാണുന്നുണ്ടെങ്കില്‍ ഉണ്ടല്ലോ, നിന്റെയൊക്കെ വീഡിയോ കാണുമ്പോഴുണ്ടാകുന്ന അരിശമുണ്ടല്ലോ എനിക്ക്, അത് പറഞ്ഞാല്‍ തീരില്ല. എടാ, നീയൊക്കെ കാണിക്കുന്നതിന്റെ പകുതിയുടെ പകുതി ഞാന്‍ ചെയ്യുന്നുണ്ടോ ? എന്നെ നീയൊക്കെ നേരിട്ട് വന്നൊന്ന് കാണ് ആദ്യം. ചുണ്ടിന്റെയവിടെ ഒരു കറുത്ത മറുകൊക്കെ വച്ച് നീയൊക്കെ കാണിക്കുന്നു​ണ്ടല്ലോ. ആദ്യം നീയൊക്കെ എന്നെ വന്ന് കാണ്, എന്നിട്ട് ബോഡി ഷെയ്മിംഗ് നടത്ത്....’’ എന്നാണ് രോഷത്തോടെ രേണു പറയുന്നത്.

കൊല്ലം സുധിയുടെ മരണശേഷമാണ് രേണു സോഷ്യല്‍ മീഡിയയില്‍ സജീവമായിത്തുടങ്ങിയത്. കൊല്ലം സുധിയുടെ രണ്ടാമത്തെ ഭാര്യയാണ് രേണു. ആദ്യ വിവാഹത്തിലുള്ള മകൻ കിച്ചുവെന്ന് വിളിക്കുന്ന രാഹുലും രേണുവിനൊപ്പമാണ് താമസം. ആദ്യഭാര്യ പോയതില്‍ പിന്നെ മകനുമായിട്ടായിരുന്നു സുധി സ്റ്റേജ് പ്രോഗ്രാമുകളിലെല്ലാം പങ്കെടുത്തിരുന്നത്. കിച്ചുവിനു നാലു വയസ്സുള്ളപ്പോഴാണ് സുധി രേണുവിനെ വിവാഹം കഴിക്കുന്നത്. രേണുവിനും സുധിയ്ക്കും ഒരു മകൻ കൂടി ഉണ്ട്.

Ads by Google
Tuesday 13 May 2025 01.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW