-->
സോഷ്യല്‍മീഡിയയിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് അമല പോള്‍. പങ്കിടുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
പ്രണവ് കൃഷ്ണയുടെയും ഡോക്ടര്‍ ദൃശ്യയുടെയും എന്‍ഗേജ്‌മെന്റ് ചടങ്ങിന്റെ വിശേഷങ്ങളാണ് അമല പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മനോഹരമായ കുറച്ച് നിമിഷങ്ങളായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്.
സുരേഷ് ഗോപിയും രാധികയും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നാളുകള്‍ക്ക് ശേഷമാണ് ഇവരെ കാണുന്നത്. അവരുടെ സാന്നിധ്യം ശരിക്കും അനുഗ്രഹമായിരുന്നു. അമലയ്‌ക്കൊപ്പമായി ചിത്രങ്ങള്‍ക്കും പോസ് ചെയ്തിരുന്നു അവര്‍.
മലയാളികളുടെ പ്രിയനായികമാരിലൊരാളായ ജോമോളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരവിവാഹങ്ങളിലും, മറ്റ് ചടങ്ങുകളിലുമൊക്കെയായി ജോമോളും സജീവമാണ് ഇപ്പോള്‍.
ജഗതിനും ഇലൈയ്ക്കുമൊപ്പമായാണ് അമല എത്തിയത്. ജനനം മുതലേ തന്നെ ഇലൈയുടെ വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കുടുംബസമേതമായുള്ള ചിത്രങ്ങള്‍ അടുത്തിടെയും വൈറലായിരുന്നു.