Friday, March 20, 2026 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 10.06 AM

' ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ സെക്യൂരിറ്റി നിങ്ങളെയെടുത്ത് പുറത്ത് കളയും'; ആരാധകരോട് ചൂടായി ജൂനിയര്‍ എന്‍ടിആര്‍

fans, viral

സിനിമപ്രേമികളുടെ ഇഷ്ടപ്പെട്ട നായകന്മാരില്‍ ഒരാളാണ് ജൂനിയര്‍ എന്‍ടിആര്‍. ഒട്ടേറെ സിനിമകളിലൂടെ ആരാധകരെ നേടിയെടുക്കാന്‍ ടി ആറിന് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ ഇടിയില്‍പ്പെട്ട ജൂനിയര്‍ എന്‍ടിആര്‍ രോഷം കൊളളുന്ന വീഡിയോ ആണ് വൈറലാകുന്നത്. ലണ്ടനിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ ജൂനിയര്‍ എന്‍ടിആര്‍ രാം ചരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ആര്‍ആര്‍ആര്‍ പ്രത്യേക പ്രദര്‍ശനം നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ നടന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്.

വൈറലായ വീഡിയോയയില്‍, താരത്തിനൊപ്പം സെല്‍ഫിക്കായി ശ്രമിക്കുന്ന ഒരു കൂട്ടം ആരാധകര്‍ക്കിടയില്‍ ജൂനിയര്‍ എന്‍ടിആര്‍ നില്‍ക്കുന്നത് കാണാം. എന്നാല്‍ സെല്‍ഫിക്കുളള ശ്രമം ഒരു തിക്കും തിരക്കുമായി മാറുന്നതും, അത് താരത്തെ അസ്വസ്തനാക്കുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ ആരാധകരോട് '' സെല്‍ഫി എടുക്കാന്‍ അനുവദിക്കാം, നിങ്ങള്‍ കുറച്ച് ക്ഷമിക്കണം. ഇത് പോലെയാണ് പെരുമാറുന്നതെങ്കില്‍ സെക്യൂരിറ്റി നിങ്ങളെയെടുത്ത് പുറത്ത് കളയും'' എന്നാണ് താരം പറയുന്നത്. ഇതിന് പിന്നാലെ ചില ബൗണ്‍സര്‍മാര്‍ ജൂനിയര്‍ എന്‍ടിആറിനെ സ്ഥലത്ത് നിന്നും മാറ്റുന്നതും വീഡിയോയില്‍ ഉണ്ട്.

അതേസമയം ദേവര പാര്‍ട്ട് 1 ആണ് ജൂനിയര്‍ എന്‍ടിആറിന്റെ അവസാനം ഇറങ്ങിയ സിനിമ. ജാന്‍വി കപൂര്‍ നായികയായി എത്തിയ ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, നരേന്‍, ഷൈന്‍ ടോം ചാക്കോ, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW