Saturday, March 14, 2026 Last Updated 34 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 09 May 2025 01.45 PM

കാന്താരയുടെ സെറ്റില്‍ വച്ചല്ല ആ അപകടം നടന്നത്, അന്ന് ഷൂട്ടിങ് ഉണ്ടായിരുന്നില്ല; മലയാളി യുവാവിന്റെ മരണത്തില്‍ നിര്‍മ്മാതാവ്

kantara-2

‘കാന്താര 2’ സിനിമയുടെ ലൊക്കേഷനില്‍ വച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ മലയാളി യുവാവ് നദിയില്‍ മുങ്ങി മരിച്ചതിനാല്‍ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മെയ് 6ന് ആണ് വൈക്കം സ്വദേശിയായ എംഎഫ് കപില്‍ മരിച്ചത്. കാല്‍വഴുതി സൗപര്‍ണിക നദിയില്‍ വീണ് മരിക്കുകയായിരുന്നു.

എന്നാല്‍ സിനിമയുടെ സെറ്റില്‍ വച്ചല്ല ഈ അപകടം ഉണ്ടായതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കാന്താരയുടെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്. ‘ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഎഫ് കപിലിന്റെ അകാല വിയോഗത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖത്തിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു.

കാന്താരയുടെ സെറ്റില്‍ വച്ചല്ല അദ്ദേഹത്തിന് അപകടം സംഭവിച്ചതെന്ന് ഞങ്ങള്‍ അറിയിക്കുന്നു. അന്നത്തെ ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട കാര്യത്തിനല്ല അദ്ദേഹം പോയിരുന്നത്. സിനിമയുമായി ഈ അപകടത്തെ ബന്ധപ്പെടുത്തരുത് എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് നിര്‍മ്മാതാക്കളുടെ പ്രസ്താവനയില്‍ പറയുന്നത്.

അതേസമയം, ഈ വര്‍ഷം ഒക്ടോബര്‍ 2ന് ആണ് കാന്താര 2 റിലീസിന് ഒരുങ്ങുന്നത്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രീക്വല്‍ ആയാണ് എത്തുന്നത്. പഞ്ചുരുളി എന്ന നാടും ഗുളിഗ ദൈവിക ദേവതകളെയും സൗത്ത് ഇന്ത്യ ഒട്ടാകെ എത്തിച്ച ഋഷബ് ഷെട്ടിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് കാന്താര.

Ads by Google
Ads by Google
LATEST NEWS
TRENDING NOW