Friday, March 13, 2026 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 02.40 PM

ഞങ്ങള്‍ ആദ്യമായി കണ്ട ദിവസം, അവസാന ശ്വാസം വരെ എനിക്കൊപ്പമുണ്ടാകാന്‍ പോകുന്ന വ്യക്തിയാണെന്ന് കരുതിയിരുന്നില്ല; ഷംന കാസിം

shamna-kasim
photo-www.instagram.com/shamnakasim/

അഭിനയ രം​ഗത്തും ഡാൻസിലും സജീവമായിരുന്ന ഷംന കാസിം ഇന്ന് കുടുംബ ജീവിതം നയിക്കുകയാണ്. പഴയത് പോലെ കരിയറിൽ തുടരെ വർക്കുകൾ ചെയ്യുന്നില്ലെങ്കിലും ഇപ്പോഴും ഷംന സാന്നിധ്യം അറിയിക്കുന്നുണ്ട്. നടി, ഡാൻസർ എന്നീ രണ്ട് നിലകളിലും ഷംന ജനപ്രീതി നേടി. മലയാള സിനിമകളിൽ വലിയ അവസരം ലഭിച്ചില്ലെങ്കിലും തമിഴിലും തെലുങ്കിലും തിളങ്ങാൻ ഷംനയ്ക്ക് സാധിച്ചു. 2022 ഒക്ടാേബർ 24 നാണ് ഷംന കാസിം വിവാഹം ചെയ്തത്. ഷാനിദ് ആസിഫലി എന്നാണ് ഭർത്താവിന്റെ പേര്.

ഭർത്താവിനും മകനുമൊപ്പം ദുബായിലാണ് ഷംന കഴിയുന്നത്. ഇടയ്ക്ക് നാട്ടിലെത്താറുണ്ട്. യുഎഇയിൽ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് ഷാനിദിനെ ഷംന കാസിം ആദ്യമായി കാണുന്നത്. ഷാനിദിനെ ആദ്യമായി കണ്ട ദിനത്തിലെ ഓർമ പുതുക്കിക്കൊണ്ട് ഷംന കാസിം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മെയ് എട്ട്... എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണിത്. ആദ്യമായി ഞങ്ങൾ കണ്ടു. അവസാന ശ്വാസം വരെ എനിക്കാെപ്പമുണ്ടാകാൻ പോകുന്ന വ്യക്തിയാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ടോർച്ചർ സഹിക്കാനും, ഷാനിദിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഷംന കാസിം കുറിച്ചത്.പൂർണ എന്ന പേരിലാണ് മറു ഭാഷകളിൽ ഷംന കാസിം അറിയപ്പെടുന്നത്. നായികയായും സഹനായികയായും നടി അഭിനയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW