Friday, March 13, 2026 Last Updated 8 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 04.21 PM

റോസ് പ്രിന്റഡ് ഹാൾട്ടർ നെക്ക്‌ലൈൻ ഫ്ലോറല്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കില്‍ തമന്ന ഭാട്ടിയ; കൈയില്‍ 3 ലക്ഷത്തിലധികം വിലയുള്ള സ്ലീക്ക് ബ്ലാഗും; തരംഗമായി ചിത്രങ്ങള്‍

തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന താരമായ തമന്ന ഭാട്ടിയ ഫാഷനിലും അപ്പ്ടുഡേറ്റാണ്. ഇപ്പോഴിതാ റോസ് പ്രിന്റഡ് ​ഫ്ലോറല്‍ ഹോട്ട് ഡ്രസ്സിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം.
Tamannaah Bhatia
Tamannaah Bhatia (Image Source: Instagram)

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയായി മാറിയ താരമാണ് തമന്ന ഭാട്ടിയ. പോയ വര്‍ഷങ്ങളില്‍ പാന്‍ ഇന്ത്യന്‍ ഹിറ്റുകളായി മാറിയ സിനിമകളില്‍ തമന്നയുടെ സാന്നിധ്യമുണ്ട്. സ്ത്രീ 2 വിലേയും ജെയ്‌ലറിലേയും ഡാന്‍സ് നമ്പറുകളിലൂടെ രാജ്യമൊട്ടാകെ തരംഗം സൃഷ്ടിക്കാന്‍ തമന്നയ്ക്ക് സാധിച്ചു. ഹിന്ദിയില്‍ സജീവമായിരിക്കെ തന്നെ മലയാളത്തില്‍ അരങ്ങേറുകയും തമന്ന ചെയ്തു. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് തമന്ന ഇന്ന് കടന്നു പോകുന്നത്. മലയാളത്തിലടക്കം തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുന്നതിനിടെ താരം ബോളീവുഡിലേക്ക് താരം ചുവട് മാറ്റം നടത്തി. ഒടിടി സീരീസുകളിലൂടേയും സിനിമകളിലൂടേയും ബോളിവുഡിലേക്ക് തിരിച്ചുവന്ന് പാന്‍ ഇന്ത്യന്‍ താരമായി തമന്ന മാറി.
സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഹോട്ട് ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും താരം എപ്പോഴും ആരാധകരുടെ ഹൃദയം കവര്‍ന്നെടുക്കാറുണ്ട്. സ്റ്റൈലിഷ് ഹോട്ട് ഫോട്ടോഷൂട്ടുകള്‍ പങ്കിട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട് താരം.
ഇപ്പോഴിതാ ഹാൾട്ടർ നെക്ക്‌ലൈൻ ഫ്ലോറല്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. പിൻഭാഗത്തെ സ്ലീക്ക് ടൈ നോട്ട് ഫാസ്റ്റണിംഗ് ഡീറ്റെയിലിംഗും മുൻവശത്തെ ഡ്രാപ്പുമുള്ള ഹോട്ട് ഫ്ലോറല്‍ ഡ്രസ്സ് കോക്ക്ടെയില്‍ പാര്‍ട്ടികള്‍ക്ക് അനുയോജ്യമാണെന്ന് തെളിയിക്കുകയാണ് താരം.
സ്വർണ്ണ, വജ്ര വളകളും, ആഡംബര വാച്ച്, ഒന്നിലധികം മോതിരങ്ങള്‍, വജ്ര സ്റ്റഡ് കമ്മലുകൾ എന്നിവയാണ് താരം ആക്സസറീസായി ധരിച്ചത്. കറുത്ത ക്രിസ്റ്റ്യൻ ലൗബൗട്ടിൻ ഹീൽസും കൂടിയായപ്പോള്‍ താരത്തിന് ഏഴഴകായി.
തന്റെ ആഡംബര ലുക്ക് പൂർത്തിയാക്കാൻ, തമന്ന ഭാട്ടിയ റോബർട്ടോ കവല്ലിയുടെ ഒരു സ്ലീക്ക് ബ്ലാക്ക് മീഡിയം റോർ ബാഗും പിടിച്ചിട്ടുണ്ട്. ബാഗിൽ ബ്രാൻഡിന്റെ സ്റ്റേറ്റ്മെന്റ് സ്വർണ്ണ കടുവയുടെ ആകൃതിയിലുള്ള ഹാൻഡിലുകളുമുണ്ട്. 3,13,412 രൂപ വില വരുന്ന ഈ ബാഗാണ് ഡ്രസ്സിനിംഗിനൊപ്പമുള്ള ഏറ്റവും വലിയ ഹൈലൈറ്റ്.

Ads by Google
Ads by Google
TRENDING NOW