Wednesday, March 11, 2026 Last Updated 8 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 03.29 PM

അമ്മയായ ശേഷമുള്ള ദീപികയുടെ ‘മീ ടൈം’; അടുക്കള ജോലികള്‍, വൃത്തിയാക്കല്‍, വസ്ത്രങ്ങള്‍ അലക്കല്‍; ഒപ്പം ‘ദുവ’യുടെ കാര്യങ്ങളും- വിശേഷങ്ങള്‍ പങ്കിട്ട് താരം

ബോളിവുഡിന്റെ താരറാണി ദീപിക പദുക്കോണ്‍ തന്റെ മാതൃത്വം ആഘോഷിക്കുകയാണിപ്പോള്‍. ഇപ്പോഴിതാ ഏതൊരു സാധാരണ അമ്മയെയും പോലെ തന്റെ ‘മീ ടൈം’ ഇപ്പോള്‍ ദുവയ്ക്കു​ വേണ്ടിയാണെന്ന് പറയുകയാണ് ദീപിക.
Deepika Padukone, Dua singh padukone, deepika after becoming mother
Deepika Padukone about her mee time after being mother (Image Source: Instagram)

ബോളിവുഡിന്റെ താരറാണിയായ ദീപിക പദുക്കോണ്‍ മോഡലിംഗിലൂടെയാണ് ഹിന്ദി സിനിമാലോകത്തിലേക്ക് എത്തിയത്. ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. പിന്നീടിങ്ങോട്ട് ശക്തവും കാമ്പുള്ളതുമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിന്റെ താരറാണിയായി ദീപിക. രണ്‍വീര്‍ സിംഗുമായിട്ടുള്ള ദീപികയുടെ പ്രണയവും ഡേറ്റിംഗും ആഡംബരമായ സ്വകാര്യ വിവാഹച്ചടങ്ങുകളു​മൊക്കെ ആരാധകര്‍ ആവേശ​പൂര്‍വ്വം ആഘോഷിച്ചതാണ്.
സോഷ്യല്‍ മീഡിയയിലും സജീവമായ ദീപിക, താനും രണ്‍വീറും തങ്ങളുടെ ആദ്യ കണ്മണിയെ കാത്തിരിക്കുന്ന എന്ന സന്തോഷവും അതിലൂടെ പങ്കിട്ടിരുന്നു. പിന്നീട് മകള്‍ ജനിച്ച സന്തോഷവും, മകള്‍ക്ക് ‘ദുവ’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും താരദമ്പതിമാര്‍ പങ്കുവച്ചു. മകളുടെ മുഖം ഇതുവരെ ആരാധകര്‍ക്ക് മുന്നിലെത്തിയിട്ടില്ലെങ്കിലും എല്ലാ വിശേഷങ്ങളും കുസൃതികളുമൊക്കെ പലപ്പോഴും ദീപിക പങ്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ അമ്മയായ ശേഷമുള്ള തന്റെ ‘മീ ടൈം’ എങ്ങനെയെന്ന് പങ്കുവയ്ക്കുകയാണ് ദീപിക. അമ്മയായതിനുശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ തിരഞ്ഞെടുപ്പുകളെ മാതൃത്വം സ്വാധീനിക്കുന്നുവെന്നും ഇപ്പോള്‍ മുൻഗണന നല്‍കുന്നത് മകള്‍ ദുവയ്ക്കാണെന്നും ദീപിക പറഞ്ഞു. അവധി ദിവസങ്ങളില്‍ തന്റെ ‘മീ ടൈം’ മകളെ ചുറ്റിപ്പറ്റിയാണെന്നും ഒരു സാധാരണ അമ്മയെ പോലെയാണ് ഇപ്പോള്‍ തന്റെ ജീവിതമെന്നും ദീപിക പറയുന്നു.
‘‘ഒരു അവധി ദിവസം ഞാൻ ആദ്യം ചെയ്യുന്ന കാര്യങ്ങള്‍ വീടെല്ലാം ഒരുക്കി, വൃത്തിയാക്കി വെയ്ക്കുക എന്നതാണ്. അതിനുശേഷം അടുക്കള വൃത്തിയാക്കും. എല്ലാ സാധനങ്ങളും ഒരാഴ്ച്ചത്തേക്ക് സ്റ്റോക്കുണ്ടോ എന്ന് പരിശോധിക്കും. ദുഅയ്ക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഓർഡർ ചെയ്യും. ഇതിനോടൊപ്പം വസ്ത്രങ്ങളെല്ലാം അലക്കും. ഏതൊരു അമ്മയേയും പോലെയാണ് ഞാനും...
സെലിബ്രിറ്റി ജീവിതം മുഴുവൻ ഗ്ലാമറസാണെന്ന് ആളുകള്‍ അനുമാനിച്ചേക്കാമെന്നും എന്നാല്‍ വാസ്തവത്തില്‍ വീടും ജോലിയും ഒരുമിച്ച്‌ കൊണ്ടുപോകുന്ന മറ്റേതൊരു പുതിയ അമ്മയേയും പോലെയാണ് ഞാനും. മാതൃത്വം എനിക്ക് പുതിയ കാഴ്ച്ചപ്പാടുകള്‍ നല്‍കി. പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാനും എനിക്ക് സംതൃപ്തി നല്‍കുന്ന സിനിമകള്‍ ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു. കുറ്റബോധമില്ലാതെ സന്തോഷത്തോടെ ജോലിക്ക് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്...’’ ദീപിക പറഞ്ഞു. മുംബൈയില്‍ നടന്ന ‘വേവ്സ്’ ഉച്ചകോടിയില്‍ വച്ചാണ് ദീപിക മനസ്സു തുറന്നത്.
2018 നവംബറില്‍ ഇറ്റലിയിലായിരുന്നു ദീപികയുടേയും രണ്‍വീറിന്റേയും വിവാഹം. ആറു വർഷത്തിനുശേഷം 2024 സെപ്റ്റംബർ എട്ടിന് ഇരുവര്‍ക്കും ദുവ എന്ന മകള്‍ ജനിച്ചത്.

Ads by Google
Tuesday 06 May 2025 03.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW