Saturday, March 14, 2026 Last Updated 58 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 02 May 2025 03.55 PM

ചേര്‍ത്ത് വെച്ചാലും ചേരാത്ത ജീവിതം അതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങുകയാണ് ; വിവാഹമോചനം പ്രഖ്യാപിച്ച് ലക്ഷ്മി പ്രിയ, പിന്നാലെ പോസ്റ്റ് നീക്കി

then, the
photo-www.facebook.com/Lakshmipriyajaidhev

ഭര്‍ത്താവ് ജയേഷുമായി വേര്‍പിരിയുകയാണെന്നറിയിച്ച് നടി ലക്ഷ്മിപ്രിയ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിവാഹമോചിതയായെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയ നടി അധികം വൈകാതെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ചേരാത്ത ജീവിതത്തില്‍ നിന്നും താന്‍ പിന്‍വാങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ഫേസ്ബുക്കില്‍ നിന്നും കുറിപ്പ് പിന്‍വലിച്ചെങ്കിലും അധികം വൈകാതെ പോസ്റ്റ് സമൂഹമാധ്യമങ്ങളിലടക്കം വൈറലായി മാറി.

ലക്ഷ്മിപ്രിയയുടെ കുറിപ്പ്:

ജീവിതത്തില്‍ ഏറ്റവും വെറുത്ത ചില കാര്യങ്ങള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാല്‍പ്പതുകളുടെ തുടക്കത്തില്‍ ജീവിതം എത്തി നില്‍ക്കുന്ന ഈ വേളയില്‍ എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു. പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാന്‍ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങള്‍ ഒരിക്കലും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അമിതമായി പങ്കുവെയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിര്‍ത്തുമ്പോള്‍ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം.

22 വര്‍ഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാന്‍ പറയുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്‌സ് വര്‍ധിക്കുന്നത്. ഇത് കൗമാരം മുതല്‍ ഈ വയസ് വരെ തുടരുന്ന ദാമ്പത്യത്തില്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോള്‍ എവിടെയോ ആ കണക്ഷന്‍ ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്.

എല്ലാം എന്റെ പ്രശ്‌നമാണ്. ആയതിനാല്‍ ചേര്‍ത്ത് വെച്ചാലും ചേരാത്ത ജീവിതം അതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങുകയാണ്. ഞാന്‍ സ്വപ്നത്തില്‍ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോള്‍ ഞങ്ങളുടെ സെപ്പറേഷന്‍ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷണല്‍ ബോണ്ടിങ് നഷ്ടമായി അത് മാത്രമാണ് കാരണം. ഞങ്ങളുടെ സ്വകാര്യത, മക്കള്‍ ഇതൊക്കെ മാനിക്കാന്‍ അപേക്ഷിക്കുന്നു.

അതേസമയം, 2005ല്‍ ആയിരുന്നു ലക്ഷ്മിപ്രിയയുടേയും ജയേഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്. മുസ്ലീം കുടുംബത്തില്‍ ജനിച്ച ലക്ഷ്മിപ്രിയ ജയേഷിനെ വിവാഹം ചെയ്തതോടെയാണ് ഹിന്ദുമതം സ്വീകരിച്ചത്. സംഗീതജ്ഞനായ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് ജയേഷ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW