-->
മുംബൈയിലെ ജിയോ വേൾഡ് കൺവൻഷൻ സെൻ്ററിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻ്റ് എൻ്റർടെയ്ൻമെൻ്റ് സമ്മിറ്റിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വേവിസ് സമ്മിറ്റിൽ മോഹൻലാൽ, രജനികാന്ത്, ഷാറുഖ് ഖാൻ, അക്ഷയ് കുമാർ, ദീപിക പദുക്കോൺ എന്നിവരും പങ്കെടുത്തിരുന്നു.
ചടങ്ങിൽ അതിഥിയായെത്തിയ ആലിയ ഭട്ടിൻ്റെ മാഹാരാഷ്ട്രിയൻ സ്റ്റൈലിലുള്ള ലുക്കാണ് ക്യാമറക്കണ്ണുകളിൽ പതിഞ്ഞത്.മെയ് 1 മഹാരാഷ്ട്രിയൻ ദിനമായാണ് ആഘോഷിക്കപ്പെടുന്നത്. ഈ ദിനത്തോടുള്ള ആദര സൂചകമായിട്ടാണ് ആലിയ ഈ ലുക്ക് തിരഞ്ഞെടുത്തത്.
ഫ്ലോറൽ ബോർഡർ പ്രിൻ്റോടു കൂടിയ പൈത്താണി സാരിയാണ് ആലിയ അണിഞ്ഞിരിക്കുന്നത്. പൂർണമായും കൈത്തറിയിലാണ് ഇതിൻ്റെ നിർമാണം.