-->
മിമിക്രി വേദികളില്‍ സജീമായിരുന്ന കൊല്ലം സുധിയെ ജനപ്രിയ ഷോയായ സ്റ്റാര്‍ മാജിക്കിലൂടെയാണ് കൂടുതല്‍ പ്രേക്ഷകപ്രിയങ്കരനായത്. പിന്നീട് ബിഗ് സ്ക്രീനില്‍ നര്‍മ്മപ്രധാനമുള്ള വേഷങ്ങളിലൂടെയും കൊല്ലം സുധി പ്രേക്ഷകരുടെ മനസ്സിലിടം നേടി. മിനിസ്ക്രീനിലും സിനിമയിലുഗ നിറഞ്ഞു നില്‍ക്കുമ്പോഴാണ് കൊല്ലം സുധി ഒരു വാഹനാപകടത്തിലൂടെ അകാലത്തില്‍ വേര്‍പെട്ടത്. അതിനു ശേഷം സുധിയുടെ കുടുംബം ഒരു തേങ്ങലായി പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു.
സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന പേരില്‍ അറിയപ്പെടുന്ന രാഹുല്‍ ദാസ്. നടന്റെ മരണശേഷം രാഹുല്‍ സുധിയുടെ കൊല്ലത്തെ കുടുംബവീട്ടില്‍ നിന്നാണ് പഠിക്കുന്നത്. 24 ന്യൂസ് ചാനലിന്റെ ഉടമസ്ഥരാണ് രാഹുലിന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത്. സുധിയുടെ മരണശേഷം രേണുവിനും മക്കള്‍ക്കുമായി സന്നദ്ധസംഘടനകള്‍ ചേർന്ന് കോട്ടയത്ത് പുതിയൊരു വീട് നിർമ്മിച്ച് നല്‍കിയിരുന്നു. രേണുവും ഇളയമകൻ റിതുലും ഈ വീട്ടിലാണ് താമസം.
അടുത്തിടെയായി സുധിയുടെ ഭാര്യ രേണു പങ്കിടുന്ന റീല്‍ റീല്‍ വീഡിയോകള്‍ക്കും ഫോട്ടോഷൂട്ടുകള്‍ക്കുമെതിരെ കടുത്ത വിമർശനങ്ങള്‍ വരുന്നുണ്ട്. അതിനെയൊക്കെ നേരിട്ടു തന്നെ റീല്‍സ് വീഡിയോകളില്‍ സജീവമാണ് രേണു. മക്കള്‍ ഇതൊക്കെ കാണുന്നില്ലേ എന്നതടക്കമാണ് പലരും നെഗറ്റീവ് കമന്റുകള്‍ കുറിച്ചത്.
അതിനിടയില്‍ ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ആക്ടീവായ സുധിയുടെ മകന്‍ കിച്ചു എന്നറിയപ്പെടുന്ന രാഹുല്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ചർച്ചയാകുന്നത്. പ്രേക്ഷകരുടെ മനസ്സില്‍ ആശങ്ക നിറയ്ക്കുകയാണ് കിച്ചുവിന്റെ പോസ്റ്റ്. ‘‘പ്രിയപെട്ടവരെ,
ഞാൻ രാഹുൽ ദാസ്,ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നേ ഒന്നു പരിചയപ്പെടുത്തട്ടേ മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ....എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും,നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു.
അതിനായി ഒരു വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ....???...’’ എന്നാണ് കിച്ചു കുറിച്ചത്. സുധിയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടായിരുന്നു കിച്ചുവിന്റെ പോസ്റ്റ്.
നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ കമന്റുകള്‍ കുറിക്കുന്നത്. ‘മോൻ സ്വന്തം കാലിൽ നിക്കുക പഠിച്ചു വളരുക അച്ഛന് പ്രിയപ്പെട്ട മകനായി തന്നെ വളരുക, എന്താണ് മോന് പറയാനുള്ളത് അത് ജനങ്ങളോട് തുറന്നു പറയുക... എല്ലാരും മോന്റെ കൂടെ ഉണ്ട് ഫുൾ സപ്പോർട്ട്, നന്നായി പഠിക്കുക നല്ല ജോലി നേടുക അച്ഛന്റെ പേരിനൊരു കളങ്കം വരാതെ മോൻ നന്നായി വളരണം...’ എന്നതടക്കമാണ് കമന്റുകള്‍.
കുറച്ചു നാളുകള്‍ക്ക് മുമ്പ് കിച്ചു പറഞ്ഞ കാര്യങ്ങളും സോഷ്യല്‍ മീഡിയ ഇതിനൊപ്പം കൂട്ടിവായിക്കുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, പഠിത്തവും കാര്യങ്ങളുമൊക്കെയയായി തിരക്കിലായത് കൊണ്ടാണ് വീഡിയോയില്‍ കാണാത്തത് എന്ന് കിച്ചു പറഞ്ഞു. ‘‘അമ്മയുടെ വീഡിയോസ് വരുമ്പോള്‍ കാണും അല്ലാതെ കമന്റുകളൊന്നും നോക്കാറില്ല. ദാസേട്ടന്റെ കൂടെ വീഡിയോ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു. വീഡിയോ ചെയ്യണ്ടാ എന്ന് ഞാൻ പറഞ്ഞിരുന്നില്ല, അത് അമ്മയുടെ ഇഷ്ടമാണ്. എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും അച്ഛൻ ആവത്തിലല്ലോ....’’ എന്നാണ് കിച്ചു അന്ന് പറഞ്ഞത്.